മികച്ച ​പൊ​തു പ്ര​വ​ർ​ത്ത​ക​നു​ള്ള പ്ര​ഥ​മ രാ​ജീ​വ്‌ ഗാ​ന്ധി പ്ര​വാ​സി പു​ര​സ്‌​കാ​രം കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പിക്ക്

  • 04/05/2025



കുവൈറ്റ് സിറ്റി : ഒഐസിസി നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മെയ്‌ 9 ന് വൈകുന്നേരം 5 മണി മുതൽ ഷുവൈഖ് ഫ്രീ സോൺ കൺവെൻഷൻ സെന്റർ & റോയൽ സ്യുട്ട് ഹോട്ടലിൽ “വേ​ണു പൂ​ർ​ണി​മ- 2025’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മി​ക​ച്ച പൊ​തു പ്ര​വ​ർ​ത്ത​ക​നു​ള്ള പ്ര​ഥ​മ രാ​ജീ​വ്‌ ഗാ​ന്ധി പ്ര​വാ​സി പു​ര​സ്‌​കാ​രം കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പിക്ക് ​മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാണക്കാട് സാ​ദി​ഖ് അ​ലി ശി​ഹാ​ബ് തങ്ങൾ കുവൈറ്റിലെ സാമൂഹ്യ സാംസ്‌കാരിക വ്യാപാര മാധ്യമ വ്യക്തിത്വങ്ങളെ സാക്ഷി നിർത്തി സമർപ്പിക്കുന്നതാണ് .കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കു​വൈ​ത്ത് ചു​മ​ത​ല​യു​മു​ള്ള അ​ഡ്വ.​അ​ബ്ദു​ൽ മു​ത​ലി​ബ്‌, മ​റി​യം ഉ​മ്മ​ൻ‌​ചാ​ണ്ടി എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും. പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളും അരങ്ങേറും.

മുൻ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, യുഡിഫ് കൺവീനരായിരുന്ന എം എം ഹസ്സൻ, കെപിസിസി സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ് എന്നിവർ മുൻകൈ എടുത്ത് കുവൈറ്റിൽ പ്രവർത്തിച്ചു വന്നിരുന്ന 13 കോൺഗ്ഗ്രസ് അനുഭാവ സംഘടനകളെ ഏകോപിച്ച് മുഹമ്മദ് ഹിലാൽ ചെയർമാനും വർഗീസ് പുതുകുളങ്ങര കൺവീനറും ആയ 40 അംഗ കോർഡിനേഷൻ കമ്മറ്റിക്ക് രൂപം കൊടുക്കുകയും ഈ കമ്മറ്റി മൂന്നര വർഷത്തോളം പ്രവർത്തിക്കുകയുണ്ടായി.

കുവൈറ്റ്‌ ചുമതലയുണ്ടായിരുന്ന കെപിസിസി ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യന്റെ മേൽനോട്ടത്തിൽ ഏകകണ്ഠമായി വർഗീസ് പുതുകുളങ്ങര പ്രസിഡന്റായി 2014 ഓഗസ്റ്റ് 22 ന് ഒഐസിസി കുവൈറ്റിൽ നിലവിൽ വന്നു.കുവൈറ്റിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് നിറസന്നിധ്യമായി മാറാൻ പ്രസിഡന്റ് വർഗീസ് പുതുകുളങ്ങരയുടെ നേതൃത്വത്തിൽ ഒഐസിസി കുവൈറ്റിന് കഴിഞ്ഞിട്ടുണ്ട് 

കെ.സി വേണുഗോപാൽ, വി.എം സുധീരൻ, ഉമ്മൻ ചാണ്ടി, രമേശ്‌ ചെന്നിത്തല, കെ സുധാകരൻ ഉൾപ്പെടെ ഒട്ടുമിക്ക കോൺഗ്രസ്‌ നേതാക്കളും ഒഐസിസി കുവൈറ്റുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിൽ പങ്കെടുക്കുകയുണ്ടായി .2015 ൽ ഒഐസിസി നാഷണൽ കമ്മറ്റി തന്നെ നടത്തിയ ഓണാഘോഷത്തിൽ കെ.സി വേണുഗോപാൽ പങ്കെടുത്തിരുന്നു . വിദേശത്ത് ആദ്യമായി ഒഐസിസിക്ക് ഒരു ആസ്ഥാനം അബ്ബാസിയയിലെ വാടക കെട്ടിടത്തിൽ അന്നത്തെ നോർക്ക മന്ത്രി ആയിരുന്ന കെ.സി ജോസഫ് ഉത്ഘാടനം ചെയ്യുകയുണ്ടായി. അതുപോലെ വിദേശത്ത് ആദ്യമായി ഒരു ലൈബ്രറിയും ഒഐസിസി കുവൈറ്റിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു 

ഒഐസിസി നാഷണൽ കമ്മറ്റിയുടെ കീഴിൽ കേരളത്തിലെ 14 ജില്ലാ കമ്മറ്റികളും യുവജന വിഭാഗം, വനിതാ കമ്മറ്റി ഉൾപ്പെടെ വിവിധ പോഷക സംഘടനകളും നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു .കുവൈറ്റിൽ മരണപെട്ട നിരവധി പേരുടെ മൃതദേഹങ്ങൾ കാലതാമസം കൂടാതെ നാട്ടിലെത്തിക്കാൻ ഒഐസിസി കെയർ ടീം മിന് കഴിഞ്ഞിട്ടുണ്ട്.

Related News