കുവൈറ്റ്‌, സെന്റ് തോമസ് പഴയപള്ളി യുവജനപ്രസ്ഥാനത്തിന്റെ 2025-26 വർഷത്തിന്റെ പ്രവർത്തന ഉദ്ഘാടനവും ലഹരിക്ക് എതിരായ കർമ്മ പരിപാടികളും മെമ്പർഷിപ് വിതരണവും.

  • 05/05/2025


കുവൈറ്റ്: സെന്റ് തോമസ് പഴയപള്ളി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ *2025-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും “SAY NO TO DRUGS” എന്ന പേരിൽ ലഹരിക്ക് എതിരായ കർമ്മ പരിപാടികളും ഇതുമായി ബന്ധപ്പെട്ട ബുക്ക് മാർക്കിന്റെ പ്രകാശനവും മെമ്പർഷിപ് വിതരണവും* മംഗഫ്, ബഥേൽ ചാപ്പലിൽ വെച്ച് നടത്തപെട്ടു.

പഴയപള്ളി യുവജനപ്രസ്ഥാനം സെക്രട്ടറി മനു മോനച്ചൻ ഏവർക്കും സ്വാഗതം ആശംസിച്ചു. പഴയപള്ളി യുവജനപ്രസ്ഥാനം പ്രസിഡന്റ് റവ.ഫാ. എബ്രഹാം പി. ജെ.യുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം റവ. ഫാ. ജോമോൻ ചെറിയാൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

മലങ്കര സഭാ മാനേജിങ് കമ്മറ്റി അംഗം പോൾ വർഗീസ്, ഇടവക ട്രസ്റ്റീ റെജി പി. ജോൺ, യുവജനപ്രസ്ഥാനം കേന്ദ്ര കമ്മറ്റി പ്രത്യേക ക്ഷണിതാവ് ജിനു എബ്രഹാം വർഗീസ്, യുവജന പ്രസ്ഥാനം കൽക്കട്ടെ ഭദ്രാസനം ജോയിന്റ് സെക്രട്ടറി ബിജോ ഡാനിയേൽ, കേന്ദ്ര അസ്സബ്ലി മെമ്പർ അനു ഷെൽവി, യുവജനപ്രസ്ഥാനം കുവൈറ്റ്‌ സോണൽ സെക്രട്ടറി ജോമോൻ കോട്ടവിള എന്നിവർ ആശംസ രേഖപ്പെടുത്തി.

ഇടവക സെക്രട്ടറി ബാബു കോശി, യുവജനപ്രസ്ഥാനം പ്രഥമ കുവൈറ്റ്‌ സോണൽ ട്രഷറർ റോഷൻ സാം മാത്യു, യുവജനപ്രസ്ഥാനം കുവൈറ്റ്‌ സോണൽ പ്രവാസി കോർഡിനേറ്റർ അരുൺ തോമസ്, പഴയപള്ളി യുവജനപ്രസ്ഥാനം ട്രഷറർ ബൈജു എബ്രഹാം, ജോയിന്റ് സെക്രട്ടറി മനോജ്‌ ഇടിക്കുള എന്നിവർ സന്നിഹിതരായിരുന്നു.

റവ. ഫാ. എബ്രഹാം പി. ജെ.യും റവ. ഫാ. ജോമോൻ ചെറിയാനും ചേർന്ന് ലഹരിക്ക് എതിരായ സന്ദേശങ്ങൾ അടങ്ങുന്ന ബുക്ക്‌ മാർക്ക് പ്രകാശനം ചെയ്തു.

പഴയപള്ളി യുവജനപ്രസ്ഥാനം പ്രസിഡന്റ് റവ. ഫാ. എബ്രഹാം പി. ജെയും പഴയപള്ളി യുവജനപ്രസ്ഥാനം ട്രഷറർ ബൈജു എബ്രഹാമും പ്രവർത്തന വർഷത്തെ മെമ്പർഷിപ്പ് വിതരണം മോബിൻ മോനച്ചന് നൽകി നിർവഹിച്ചു. 

പുതിയതായി ചുമതലയേറ്റ യുവജനപ്രസ്ഥാനം കേന്ദ്ര പ്രത്യേക ക്ഷണിതാവ് ജിനു എബ്രഹാം വർഗീസ്, കേന്ദ്ര അസ്സബ്ലി മെമ്പർ അനു ഷെൽവി എന്നിവരെ പഴയപള്ളി യുവജന പ്രസ്ഥാനം ആദരിച്ചു.

യോഗത്തിന് പഴയപള്ളി യുവജനപ്രസ്ഥാന വൈസ് പ്രസിഡന്റ് ലീജോ കോശി നന്ദി രേഖപ്പെടുത്തി.

Related News