ഫോക്ക് മാതൃഭാഷ പ്രവേശനോത്സവം 2025 - പ്രശസ്ത സിനിമാതാരം സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്തു

  • 05/05/2025



മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ ഫോക്ക് മേഖലയുടെ നേതൃത്വത്തിൽ നടക്കുന്ന മാതൃഭാഷ പഠന ക്ലാസിലേക്കുള്ള ഈ വർഷത്തെ പ്രവേശനോത്സവം, പ്രശസ്ത സിനിമാതാരം സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്തു.

മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി സംവദിച്ച അദ്ദേഹം കഥകളിലൂടെയും പാട്ടുകളിലൂടെയും സദസ്സിനു ആവേശം പകർന്നു. ഫോക്ക് പ്രസിഡൻ്റ് അധ്യക്ഷത വഹിച്ച ചടങ്ങിന് ഫോക്ക് മേഖല മലയാളം മിഷൻ കോർഡിനേറ്റർ സേവ്യർ ആൻ്റണി സ്വാഗതവും ഫോക്ക് മാതൃഭാഷ സമിതി കോർഡിനേറ്റർ സനിത്ത് നന്ദിയും പറഞ്ഞു. മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ പ്രസിഡൻ്റ് സനൽ മാസ്റ്റർ ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഫോക്ക് ജനറൽ സെക്രട്ടറി ഹരിപ്രസാദ്, ട്രഷറർ സൂരജ്, രക്ഷാധികാരി അനിൽ കേളോത്ത്, വനിതാവേദി ചെയർപേഴ്സൺ ഷംന വിനോജ്, ബാലവേദി സെക്രട്ടറി അവന്തിക മഹേഷ്, മലയാളം മിഷൻ ഫോക്ക് മേഖല കോർഡിനേറ്റർ ശ്രീഷ ദയാനന്ദൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

Related News