സാരഥി ഗുരുകുലത്തിന്റെ പതിനൊന്നാമത് വാർഷികാഘോഷം സാംസ്കാരിക മിഴിവോടെ നടന്നു

  • 05/05/2025



കുവൈറ്റിലെ ശ്രീനാരായണ വിശ്വാസികളുടെ കൂട്ടായ്മയായ സാരഥി കുവൈറ്റിന്റെ, കുട്ടികളുടെ വിഭാഗമായ സാരഥി ഗുരുകുലത്തിന്റെ പതിനൊന്നാമത് വാർഷികാഘോഷം മെയ്‌ 2-ന് വെള്ളിയാഴ്ച വൈകിട്ട് 3 മണി മുതൽ സാൽമിയയിൽ ഇന്ത്യൻ കമ്മ്യൂണിറ്റി സീനിയർ സ്കൂളിൽ വച്ച് നടന്നു.

ഗൾഫ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. പ്രശാന്ത് വാസുദേവ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗുരുദേവ ദർശനങ്ങളുടെ കാലിക പ്രസക്തിയെക്കുറിച്ച് സംസാരിച്ച അദ്ദേഹം, കുട്ടികളോടൊപ്പം ആശയവിനിമയം നടത്താനുള്ള വിലയേറിയ അവസരമായിരുന്നുവെന്ന് ഈ പരിപാടിയെക്കുറിച്ച് അഭിപ്രായപ്പെട്ടു. കുട്ടികളുടെ കഴിവുകൾ വാർത്തെടുക്കാൻ സാരഥി നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. 

ഗുരുകുലം കുട്ടികളുടെ ദൈവദശകം ആലാപനത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. പൂർണ്ണമായും കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഗുരുകുലം പ്രസിഡന്റ്‌ കുമാരി ശിവപ്രിയ സജിയുടെ അധ്യക്ഷതയിൽ സെക്രട്ടറി മാസ്റ്റർ ശിവേന്ദു ശ്രീകാന്ത് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ കുമാരി നദാ അജിത് സ്വാഗതവും കുമാരി പ്രതിഭ രമേഷ് നന്ദിയും രേഖപ്പെടുത്തി

മലയാളം മിഷൻ കുവൈറ്റ്‌ ചാപ്റ്റർ ഉപദേശക സമിതി ചെയർമാൻ പ്രൊഫസർ അനിൽ കുമാർ, സാരഥി പ്രസിഡൻറ് ജിതേഷ് എം പി, ജനറൽ സെക്രട്ടറി വിനോദ് ചീപ്പാറയിൽ, ട്രസ്റ്റ് ചെയർമാൻ ജിതിൻ ദാസ്, വനിതാ വേദി ചെയർപേഴ്സൺ ബിജി അജിത് എന്നിവർ ആശംസകൾ നേർന്നു. കഴിഞ്ഞ ഒരു വർഷം സന്നദ്ധ സേവനം നടത്തിയ ഗുരുകുലം അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.

ഗുരുകുലത്തിന്റെ വിവിധ യൂണിറ്റുകൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ, പ്രശസ്ത മജീഷ്യൻ ബി ജൂവൽ അവതരിപ്പിച്ച മാജിക്‌ ഷോ എന്നിവ പരിപാടിയെ വർണാഭമാക്കി.

സാരഥി ഗുരുകുലം കുട്ടികൾ ആണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. മാസ്റ്റർ ആരുഷ്, കുമാരി നിരഞ്ജന, മാസ്റ്റർ ധ്യാൻ രജിത് എന്നിവർ അവതാരകരായി.

2025–26 വർഷത്തെ ഗുരുകുലം ഭാരവാഹികളായി:  
▪️ പ്രസിഡൻറ് : കുമാരി അലഗ്ര പ്രിജിത്  
▪️ സെക്രട്ടറി : നദാ അജിത്  
▪️ ട്രഷറർ : ആരുഷ് സുനിൽ  
▪️ വൈസ് പ്രസിഡൻറ് : ധ്യാൻ രജിത്  
▪️ ജോയിന്റ് സെക്രട്ടറി : അനുഗ്രഹാ അജിത്  
▪️ ജോയിന്റ് ട്രഷറർ : ഗൗതം കൃഷ്ണ സന്തോഷ്  
എന്നിവരെ തെരഞ്ഞെടുത്തു.

ട്രസ്റ്റ്‌ ചെയർമാൻ ശ്രീ ജിതിൻ ദാസ് പുതിയ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

ഗുരുകുലം ചീഫ് കോർഡിനേറ്റർ സീമ രജിത്, ഗുരുകുലം ഏരിയ കോർഡിനേറ്റർമാരായ ശീതൾ സനേഷ്, രമേശ് കുമാർ, ശ്രീലേഖ സന്തോഷ്, സന്ധ്യ രഞ്ജിത്, സാരഥി ജോയിന്റ് ട്രഷറർ വിനീഷ് വാസുദേവ്, സെൻട്രൽ വനിതാ വേദി അംഗങ്ങൾ, സിജു സാദാശിവൻ, ബിജു എം പി, മനു കെ മോഹൻ, ജിക്കി സത്യദാസ്, രജിത്, പൗർണമി സംഗീത്, 14 യൂണിറ്റ് കോർഡിനേറ്റർ എന്നിവരുടെ നേതൃത്വത്തിൽ പരിപാടി സമഗ്ര വിജയമാക്കി.

സാൽമിയ ഏരിയ കോർഡിനേറ്റർ രമേശ് കുമാർ നന്ദി പ്രസംഗം നിർവഹിച്ചു.

Related News