"ഇൻസ്പയർ 2025" ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

  • 05/05/2025




കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ എജുക്കേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ ഇസ്ലാമിക്ക് എഡ്യൂക്കേഷൻ എന്റർടൈമെന്റ് റെസിഡന്റൽ (ഇൻസ്പെയർ) എന്ന പേരിൽ ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.


2025 മെയ് ഒന്ന്, രണ്ട് , മൂന്ന് തിയ്യതികളിലായി കബദ് ഫാം ഹൌസിൽ സംഘടിപ്പിച്ച ക്യാമ്പിൽ 9, 10, 11 , 12 ക്‌ളാസ്സുകളിൽ പഠിക്കുന്ന ആൺകുട്ടികൾക്കും , പെൺകുട്ടികൾക്കും പ്രത്യകം തയ്യാറാക്കിയ വെന്യുകളിൽ വെച്ചാണ് ക്‌ളാസ്സുകൾ നടന്നത്. മെയ് ഒന്ന് വ്യാഴ്ച നടന്ന ഉൽഘടന പരിപാടി വിസ്‌ഡം സ്റ്റുഡന്റസ് സംസ്ഥാന പ്രെസിഡന്റും പ്രഭാഷകനുമായ അർഷദ് അൽ ഹിക്ക്മി ഉൽഘടനം ചെയ്‌തു. ശേഷം നടന്ന ആൺകുട്ടികളുടെ ക്യാമ്പിൽ അംജദ് മദനി, അഷ്റഫ് മദനി ഏകരൂൽ, പി.എൻ അബ്ദുറഹ്മാന് , അബ്ദുസ്സലാം സലാഹി,സമീർ അലി ഏകരൂൽ, ഹാഫിദ് മുഹമ്മദ് അസ്ലം, ഷഫീക്ക് മോങ്ങം,അബ്ദുൽ അസീസ് നരക്കോട്ട്, ഡോക്ടർ യാസിർ,ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഡി.ആർ. സലീം എന്നിവരും, പെൺകുട്ടികളുടെ ക്യാമ്പിൽ സനിയ്യ ബീവി ടീച്ചർ,ശാകിറ ടീച്ചർ കൊല്ലം, ഡോക്ടർ നസ്‌ല, ഫൈസ, അംജദ് മദനി, അബ്ദുസ്സലാം സലാഹി, ഷഫീക്ക് മോങ്ങം എന്നിവരും വ്യത്യസ്ത വിഷയങ്ങളിൽ പ്രെസന്റേഷനോടുകൂടി ക്‌ളാസ്സുകൾ അവതരിപ്പിച്ചു. പുതിയ തലമുറ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരങ്ങളും, നേരായ മാർഗത്തിൽ വിദ്യാർത്ഥി സമൂഹത്തെ നയിക്കാൻ ആവിശ്യമായ ക്‌ളാസ്സുകളും, മാർഗ്ഗ നിർദേശങ്ങളും, മരണാനന്തരം പാരത്രിക ജീവിതത്തിൽ രക്ഷ ലഭിക്കാൻ ആവിശ്യമായ ഉപദേശകളുമടങ്ങിയ ക്‌ളാസ്സുകൾക്കു പുറമെ , ഇടവേളകളിൽ കുട്ടികൾക്ക് എന്റർടെയ്ൻമെന്റിന് അവസരം ലഭിക്കുന്ന വിധത്തിൽ വിനോദങ്ങളും ഉൾപ്പെടുത്തിയായിരുന്നു മൂന്നു ദിവസത്തെ ക്യാമ്പ് ഒരുക്കിയത്. 

സമാപന പരിപാടിയിൽ, കെ.കെ.ഐ.സി. ജനറൽ സെക്രെട്ടറി സുനാഷ് ഷുക്കൂർ, വൈസ് പ്രസിഡന്റ് ,സ്.പി.അബ്ദുൽ അസീസ്, എഡ്യൂക്കേഷൻ സെക്രെട്ടറി അബ്ദുൽ അസീസ് നരക്കോട്ട് എന്നിവർ സംസാരിച്ചു. അംജദ് മദനി സമാപന ഭാഷണം നടത്തി. കെ.കെ.ഐ.സി.എഡ്യൂക്കേഷൻ അസിസ്റ്റെന്റ് സെക്രെട്ടറി അൽ അമീൻ നന്ദി പറഞ്ഞു. 

ആൺകുട്ടികളുടെ ക്യാമ്പ് സാലിഹ് സുബൈർ, സാജു ചേംനാട്, ഷമീർ മദനി കൊച്ചി എന്നിവരും, പെൺകുട്ടികളുടെ ക്യാമ്പ് കിസ്‌വ ഭാരവാഹികളായ 
സനിയ,നസീമ, 
സീനത്ത്, ഷബ്ന, ബബിത, എന്നിവരും നിയന്ത്രിച്ചു.

Related News