ടിഫാക്ക് ജഴ്സി പ്രകാശനം ചെയ്തു

  • 06/05/2025



കുവൈത്ത് സിറ്റി : തിരുവനന്തപുരം നിവാസികളായ ഫുട്ബോൾ താരങ്ങളുടെയും,ഫുട്ബോൾ പ്രേമികളുടെയും സംഘടനയായ ട്രാവൻകൂർ ഫുട്ബോൾ അസോസിയേഷൻ കുവൈത്ത് ( ടിഫാക്ക് ) ജേർസെൻ ഇന്റർനാഷണൽ ജനറൽ ട്രെഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയും അമാസ് ഇന്റർനാഷണൽ ഷിപ്പിംഗ് കമ്പനിയും ചേർന്ന് സഹകരിച്ച് ടിഫാക്ക് ജഴ്സി പ്രകാശനം ചെയ്തു. 
അബ്ബാസിയ കാലിക്കറ്റ് ഷെഫിൽ നടന്ന ചടങ്ങിൽ ടിഫാക്ക് പ്രസിഡന്റ് ഹരിപ്രസാദ് മണിയൻ അധ്യക്ഷത വഹിച്ചു.
കേരള എക്സ്പാറ്റസ് ഫുട്ബോൾ അസോസിയേഷൻ കുവൈത്ത് ( കെഫാക് ) ജനറൽ സെക്രട്ടറി മൻസൂർ കുന്നത്തേരി ടിഫാക്ക് സോക്കഴ്സിനും, വോയ്സ് കുവൈത്ത് & ട്രാക്ക് ചെയർമാൻ പി.ജി.ബിനു മാസ്റ്റേഴ്സിനും ജഴ്സി നൽകി പ്രകാശനം ചെയ്തു. 
ടിഫാക്ക് ജനറൽ സെക്രട്ടറി മെർവിൻ വർഗ്ഗീസ് സ്വാഗതം ആശംസിച്ചു. 
കെഫാക് ജനറൽ സെക്രട്ടറി മൻസൂർ കുന്നത്തേരി, വോയ്സ് കുവൈത്ത് & ട്രാക്ക് ചെയർമാൻ പി.ജി.ബിനു, ട്രാക്ക് വനിതാവേദി പ്രസിഡന്റ് പ്രിയ രാജ്, ബ്ലാസ്റ്റേഴ്സ് എഫ്.സി ജനറൽ സെക്രട്ടറി ആർ.വി.ജോസ്, ഇസ്കാർ ഗ്രീൻ ഹോംസ് പ്രൈവറ്റ് ലിമിറ്റഡ് ബോർഡ് ഓഫ് ഡയറക്ടർ സരിത ഹരിപ്രസാദ്, ഇൻഫോക്ക് കുവൈത്ത് ജനറൽ സെക്രട്ടറി ജോബി ബോസ്കോ, ടിഫാക്ക് ടീം മാനേജർ സജിത്ത് സ്റ്റാറി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ടിഫാക്ക് ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.
ടിഫാക്ക് ട്രഷറർ ബിജു ടൈറ്റസ് ടീമിന്റെ വാർഷിക സ്പോൺസർമാരായ ജേർസെൻ കമ്പനിക്കും,അമാസ് കമ്പനിക്കും പരിപാടിയിൽ പങ്കെടുത്തവർക്കും നന്ദി പറഞ്ഞു.

Related News