എൻ. എസ്സ്. എസ്സ്. കുവൈറ്റ് ''സ്നേഹ വീട്" പദ്ധതിയുടെ ആറാമത്തെ ഭവനത്തിന്റെ ശിലാസ്ഥാപനകർമ്മം നടന്നു

  • 06/05/2025




എൻ. എസ്സ്. എസ്സ്. കുവൈറ്റ് ''സ്നേഹ വീട്" പദ്ധതിയുടെ ആറാമത്തെ ഭവനത്തിന്റെ ശിലാസ്ഥാപനം ചടയമംഗലം താലൂക്കിലെ, ഇളമാട് കരയോഗത്തിൽ നടന്നു. എൻ.എസ്സ്.എസ്സ് ഡയറക്ടർ ബോർഡ് അംഗം അഡ്വ ചിതറ എസ്. രാധാകൃഷ്ണൻ നായരും എൻ.എസ്സ്.എസ്സ് കുവൈറ്റ് ഉപദേശക സമിതി അംഗം ഓമനകുട്ടൻ നൂറനാടും ചേർന്ന് ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. ഇളമാട് എൻ.എസ്സ്.എസ്സ്. കരയോഗം പ്രസിഡൻ്റ്. എം.സി ശരത് ചന്ദ്രൻ അധ്യക്ഷൻ ആയ ചടങ്ങിൽ , എൻ.എസ്സ്.എസ്സ്. കുവൈറ്റിനെ പ്രധിനിധികരിച്ചു എക്സിക്യൂട്ടീവ് സമിതി അംഗം. സുദർശനൻ പിള്ള , മുൻ പ്രതിനിധി സഭ അംഗം അജയ് കുമാർ എന്നിവർ പങ്കെടുത്തു. എൻ.എസ്സ്.എസ്സ്. ചടയമംഗലം താലൂക്ക് യൂണിയൻ സെക്രട്ടറി ജയ പ്രകാശ് , ഇളമാട് കരയോഗം സെക്രട്ടറി ഗിരീഷ് കുമാർ , ട്രഷറർ. ബിജു ബി.എസ്. വനിതാ സമാജം പ്രസിഡൻ്റ് സുജന കുമാരി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Related News