തണലാണ് കുടുംബം' കെ ഐ ജി സാൽമിയ ഏരിയ കുടുംബ സംഗമം സംഘടിപ്പിച്ചു

  • 07/05/2025


കുവൈത്ത് : കേരള ഇസ്ലാമിക്‌ ഗ്രൂപ്പ് കുവൈത്ത് സംഘടിപ്പിച്ചു വരുന്ന 'തണലാണ് കുടുംബം' എന്ന ക്യാമ്പയിന്നോടാനുബന്ധിച്ച് കെ ഐ ജി സാൽമിയ ഏരിയ കുടുംബ സംഗമം സംഘടിപ്പിച്ചു. സാൽമിയ ഇന്ത്യൻ എക്‌സിലെൻസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമത്തിൽ ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ അധ്യക്ഷത വഹിച്ചു. കെ ഐ ജി കുവൈത്ത് കേന്ദ്ര പ്രസിഡന്റ് ഷെരീഫ് പി. ടി സംഗമം ഉൽഘടനം ചെയ്തു സംസാരിച്ചു. നാട്ടിൽ നിന്നും ഹ്രസ്വ സന്ദർശനാർത്ഥം കുവൈത്തിൽ എത്തിയ ജമാഅത്തെ ഇസ്ലാമി കേരള ശൂറ അംഗം ഡോക്ടർ : മുഹമ്മദ്‌ നജീബ് പരിപാടിയിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. കുടുംബങ്ങളിലും സമൂഹത്തിലും മൂല്യ ച്യുതിയും, ധാർമിക ച്യുതിയും സംഭവിച്ചു കൊണ്ടിരിക്കുന്ന സമകാലിക കാലഘട്ടത്തിൽ 'തണലാണ് കുടുംബം' എന്ന തലക്കെട്ടിൽ നടക്കുന്ന ക്യാമ്പയിന്റെ പ്രാധാന്യം വിശദീകരിച്ചു അദ്ദേഹം ക്ലാസ്സ്‌ എടുത്തു. യൂത്ത് ഇന്ത്യ സാൽമിയ പ്രസിഡന്റ് അസ്ലഹ് ചക്കരക്കൽ ഖിറാഅത്ത് നടത്തുകയും ആശയം വിശദീകരിക്കുകയും ചെയ്തു. ഏരിയ സെക്രട്ടറി നിസാർ കെ റഷീദ് സ്വാഗതം ആശംസിച്ചു. ബഷീർ ബാത്ത(കെ എം സി സി ), ഫാറൂഖ് ഹംദാനി (ലുലു എക്സ്ചേഞ്ച്), അബ്ദുള്ള കൊള്ളോരത്ത് (ഇന്ത്യൻ എംബസി) അബ്ദുൽ റസാക്ക് (കെ കെ എം എ), ഷംനാദ് (എ എം ഐ സാൽമിയ പി ടി എ പ്രസിഡന്റ് ), അബ്ദുൽ അസീസ് മാട്ടുവയൽ (ജോയ് അലുക്കാസ്) ജസീറ ബാനു (ഇസ്ലാമിക്‌ വിമൻസ് അസോസിയേഷൻ ), അസ്ലഹ്, ഷിഫിൻ വാണിയമ്പലം (യൂത്ത് ഇന്ത്യ )എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. റമദാനോട് അനുബന്ധിച്ചു കെ ഐ ജി സാൽമിയ ഏരിയ നടത്തിയ ഖുർആൻ ഹിഫ്ള് - പാരായണ മത്സരത്തിലെയും, ഇസ്ലാമിക്‌ ക്വിസ് മത്സരത്തിലെയും വിജയികൾക്കുള്ള സമ്മാനങ്ങൾ പരിപാടിയിൽ വെച്ച് വിതരണം ചെയ്തു. മുഹമ്മദ്‌ ഷിബിലി ആങ്കറിങ് നിർവഹിച്ചു. അമീർ കാരണത്ത്, ആസിഫ് പാലക്കൽ, ദിൽഷാദ്, സലാം ഒലക്കോട്, ഫൈസൽ ബാബു, മുഹമ്മദ്‌ നിയാസ്, ജവാദ്, താജുദ്ധീൻ, നാസർ മടപ്പള്ളി, സഫ്‌വാൻ, ജഹാൻ, ഇസ്മായിൽ മാള, അൻസാർ മാള,സലീം പതിയാരത്ത്, അംജദ്, ഹബീന താജുദ്ധീൻ, ഹുസ്ന നജീബ്, നിഷ ആസിഫ് എന്നിവർ വിവിധ വകുപ്പുകൾക്ക്‌ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ ആസിഫ് വി ഖാലിദ് നന്ദി പറഞ്ഞു

Related News