ഫോക്ക് വനിതാഫെസ്റ്റ് സംഘടിപ്പിച്ചു.

  • 14/05/2025


കുവൈത്ത്: കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) വനിതാവേദിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച്ച രാവിലെ 9 മണി മുതൽ അബ്ബാസിയ ആസ്പയർ ബൈലിംഗ്വൽ സ്കൂളിൽ വെച്ച് വനിതാഫെസ്റ്റ് 2K25 സംഘടിപ്പിച്ചു.

കുവൈത്തിലെ പൊതു സമൂഹത്തിനായി വിവിധ ക്യാറ്റഗറികളിലായി നടത്തിയ സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങളിൽ 350ൽ പരം മത്സരാർത്ഥികൾ പങ്കെടുത്തു. സ്ത്രീശക്തിയുടെ ആഘോഷമായ വനിതാഫെസ്റ്റിൽ, വനിതാവേദി അംഗങ്ങൾ അവതരിപ്പിച്ച സിഗ്നേച്ചർ ഡാൻസും വിവധതരത്തിലുള്ള ഭക്ഷ്യ, ഭക്ഷ്യേതര സ്റ്റാളുകളും പരിപാടിയെ വർണ്ണാഭമാക്കി.

വനിതാവേദി ചെയർപേഴ്സൺ ഷംന വിനോജിന്റെ അധ്യക്ഷതയിൽ നടന്ന ഔദ്യോഗിക ഉത്‌ഘാടന ചടങ്ങ് ഓങ്കോളജിസ്റ്റും കുവൈറ്റിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകയുമായ ഡോ: സുസോവന സുജിത് നായർ ഉത്ഘാടനം ചെയ്തു. ഫോക്ക് പ്രസിഡൻ്റ് ലിജീഷ് പി, ജനറൽ സെക്രട്ടറി ഹരിപ്രസാദ് യു.കെ, ട്രഷറർ സൂരജ് കെ.വി, വനിതാവേദി ട്രഷറർ ലീന സാബു, ഫോക്ക് രക്ഷാധികാരി അനിൽ കേളോത്ത്, ഉപദേശക സമിതി അംഗം കെ.ഇ രമേശ്‌, ബാലവേദി കൺവീനർ അവന്തിക മഹേഷ്‌ എന്നിവരും വിവിധ സ്പോൺസർമാരും ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. വനിതാവേദി ജനറൽ കൺവീനർ അഖില ഷാബു സ്വാഗതം ആശംസിച്ച ചടങ്ങിന് വനിതാഫെസ്റ്റ് പ്രോഗ്രാം കൺവീനർ ശരണ്യ പ്രിയേഷ് നന്ദി പറഞ്ഞു.

Related News