കുവൈത്ത് സിറ്റി : പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും, സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡണ്ടുമായ ശൈഖുനാ CKM സ്വാദിഖ് മുസ്ലിയാരുടെ നിര്യാണത്തില്‍ കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി.
കഴിഞ്ഞ നാലര പതിറ്റാണ്ടോളമായി സമസ്തയുടെ നേതൃനിരയില്‍ കര്‍മ്മനിരതനായിരുന്ന ഉസ്താദ്അവര്കള് പാലക്കാട് ജില്ലയിലെ ഇരുപതോളം മഹല്ലുകളുടെ ഖാളികൂടിയായിരുന്നു.
പാലക്കാട് ജില്ല സമസ്ത ജഃസെക്രട്ടറി, ജാമിയ നൂരിയ, നന്തി ദാറുസ്സലാം, എന്നിവകളുടെ ഭരണസമിതി അംഗം, പട്ടിക്കാട് എം.ഇ.എ എഞ്ചിനിയറിങ്ങ് കോളേജ് കമ്മിറ്റി അംഗം, മണ്ണാര്‍ക്കാട് ദാറുന്നജാത്ത്, പാലക്കാട് ജന്നത്തുല്‍ ഉലൂം, എന്നിവയുടെ വൈസ് പ്രസിഡണ്ട്, അല്‍ മുഅല്ലിം, കുടുംബം, കുരുന്നുകള്‍ മാസികകളുടെ പ്രിന്റര്‍ & പബ്ലിഷര്‍ തുടങ്ങിയ നിരവധി പദവികളും വഹിച്ചുവരികയായിരുന്നു.
ഉന്നതമായ സ്ഥാനങ്ങള്‍ വഹിക്കുമ്പോഴും വിനയവും സൂക്ഷ്മതയും കൈമുതലാക്കിയ ഉസ്താദവര്‍കള്‍ സമസ്തയുടെ പണ്ഡിത ശ്രേണിയിലെ പ്രമുഖനുമായിരുന്നു.
ശംസുല്‍ ഉലമ, കോട്ടുമല ഉസ്താദ്, കെ.സി ജമാലുദ്ദീന്‍ മുസ്ലിയാര്‍ തുടങ്ങിയ പണ്ഡിത പ്രമുഖര്‍ ഗുരുനാഥന്‍മാരായിരുന്നു.
ജവിതം തന്നെ സമസ്തയുടെ ഉന്നതിക്കും ദഅവാ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി നീക്കിവെച്ച മഹാനവര്‍കളുടെ വേര്‍പാട് പ്രസ്ഥാനത്തിനും ദീനി സ്നേഹികള്‍ക്കും തീരാനഷ്ടമാണെന്നും കെ.ഐ.സി ഭാരവാഹികള്‍ അനുശോചന കുറിപ്പില്‍ അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?