ഫാറൂഖ് കോളേജ് അലുംനി അസോസിയേഷൻ കുവൈറ്റ്‌ (ഫോസ) ചാപ്റ്റർ മുൻ പ്രസിഡന്റ്‌ മുഹമ്മദ്‌ ഹനീഫയുടെ നിര്യാണത്തിൽ ഫോസ കുവൈറ്റ്‌ ചാപ്റ്റർ അനുശോചിച്ചു.

  • 17/04/2020

ഫാറൂഖ് കോളേജ് അലുംനി അസോസിയേഷൻ കുവൈറ്റ്‌ (ഫോസ) ചാപ്റ്റർ മുൻ പ്രസിഡന്റ്‌ മുഹമ്മദ്‌ ഹനീഫയുടെ നിര്യാണത്തിൽ ഫോസ കുവൈറ്റ്‌ ചാപ്റ്റർ അനുശോചിച്ചു. നാട്ടിൽ വെച്ചാണ് അദ്ദേഹം നിര്യാതനായത്. മൂന്ന് പതിറ്റാണ്ടോളം കുവൈറ്റിൽ ഉണ്ടായിരുന്ന അദ്ദേഹം kipco ഗ്രുപ്പിന്റെ കീഴിലുള്ള ഓ. എസ്. എൻ കമ്പനിയുടെ മാർക്കറ്റിംഗ് മാനേജർ ആയി പ്രവർത്തിച്ചിട്ടുണ്ട്. 1999ൽ സ്ഥാപിതമായ ഫോസ കുവൈറ്റിന്റെ പ്രഥമ ജനറൽ സെക്രട്ടറിയും 2005 -2010 വരെ പ്രസിഡന്റുമായിരുന്നു. ഫോസ കുവൈറ്റ്‌ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിലും ഫാറൂഖ് കോളേജ് ഇൻഫ്രാ ഇൻഫ്രാസ്ട്രക്ച്ചർ വികസിപ്പിക്കുന്നത്തിലും പ്രത്യേക ശ്രദ്ധ പതിപ്പിച്ച അദ്ദേഹം അർഹരായ വിദ്യാർത്ഥികൾക്ക് സ്‌പോൺസർഷിപ് നൽകുന്ന പദ്ധതിയായ ഫോസ edu. സപ്പോർട്ട് ആദ്യമായി നടപ്പിലാക്കിയ വ്യക്തിത്വമായിരുന്നു. 2017 ൽ പ്രവാസ ജീവിതം അവസാനിപ്പിച്ച നാട്ടിൽ സ്ഥിരതാമസമാക്കി.

Related News