കുവൈറ്റ് സർക്കാർ ഏപ്രിൽ 1 മുതൽ 30 വരെ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി നാട്ടിലേക്കു മടങ്ങുന്നവർ , കോറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ പേരിൽ - വരുമാന നഷ്ടവും , ജോലിയിൽ തടസ്സങ്ങളും മറ്റു ബുദ്ധിമുട്ടുകളും നേരിടുന്നവർ , സന്ദർശക വിസയിലെത്തി നാട്ടിലേക്ക് കൃത്യ സമയത്ത് മടങ്ങാൻ കഴിയാത്തവർ, കുട്ടികളുടെ തുടർ പഠനമുൾപ്പടെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകാൻ തയ്യാറെടുത്തവർ, ശാരീര അസുഖങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഉൾപ്പടെ കോവിഡ് 19 പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളെയും സ്വന്തം രാജ്യത്ത് തിരിച്ചെത്തിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുക കൂടാതെലേബർ ക്യാമ്പുകളിൽ ഉൾപ്പടെ താമസിക്കുന്നവർക്ക്സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള സുരക്ഷിതവുമായ താമസസൗകര്യം ഉറപ്പുവരുത്തുക,ആവശ്യത്തിന് ഭക്ഷണം, മറ്റു രോഗങ്ങൾക്കുള്ള മരുന്നുകൾ, അടിയന്തിര സേവന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ ഉചിതമായ നടപടികൾ കൈക്കൊള്ളുക,ഇന്ത്യയിലെ ഡോക്ടർമാരുമായി ഓൺലൈൻ / വീഡിയോ കോൺഫറൻസിംഗ് സൗകര്യം വഴി പ്രവാസി തൊഴിലാളികളുടെ സൗജന്യ മെഡിക്കൽ കൺസൾട്ടേഷനും കൗൺസിലിംഗിനും ഉചിതമായ ക്രമീകരണം നടത്തുക, അർഹരായ പ്രവാസികൾക്കായി കുവൈത്തിലെ ഇന്ത്യൻ എംബസി വഴി കേന്ദ്ര സർക്കാർ സഹായം വിതരണം ചെയ്യുന്നതിന് കുവൈത്തിലെഇന്ത്യൻ എംബസിയിൽ 2018 മാർച്ചിന് മുമ്പ്രജിസ്റ്റർ ചെയ്ത പ്രവർത്തിച്ചിരുന്ന എല്ലാ അസോസിയേഷനുകളുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി ഒരു ക്ഷേമ സമിതി രൂപീകരിക്കുക,കോവിഡ്- 19മൂലം തൊഴിലില്ലാത്തവരായിത്തീർന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിന് ഉചിതമായ പദ്ധതികൾ ആവിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ബഹു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, വിദേശകാര്യ വകുപ്പു മന്ത്രി ഡോ: ജയശങ്കർ, വിദേശകാര്യ വകുപ്പു സഹമന്ത്രി വി.മുരളീധരൻ എന്നിവർക്ക് സമർപ്പിച്ച നിവേദനത്തിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.
കൂടാതെ വിദേശത്ത് നിന്ന് കേരളത്തിലേക്ക് മടങ്ങാൻ തയ്യാറായിട്ടുള്ള പ്രവാസി മലയാളികൾക്ക് ആവശ്യമായ പരിശോധനകളും, പ്രത്യേക കോറൻറയിൻ, ഐസലോഷൻ സംവിധാനങ്ങളും സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ സജ്ജമാക്കി കൊണ്ട്,നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളെയും തിരികെ എത്തിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ കേന്ദ്രസർക്കാരിൽ നടത്തുന്നതിനും,കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന കേരള സർക്കാർ മുൻകൈ എടുക്കണമെന്നും, കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ,കേരള പ്രവാസി വകുപ്പ് നൽകുന്ന സേവനങ്ങളും, സഹായങ്ങളും എല്ലാ മലയാളികൾക്കും ലഭിക്കുന്നതിന് കുവൈറ്റിൽ രൂപീകരിച്ച നോർക്കയുടെ ഹെൽപ് ഡെസ്‌ക് അംഗങ്ങളായി വിവേചനമില്ലാതെ എല്ലാ പ്രവാസി മലയാളി സംഘടനാ പ്രതിനിധികളേയും ഉൾപ്പെടുത്തണമെന്നും ബഹു. മുഖ്യമന്ത്രിയോടും നിവേദനത്തിൽ ആവശ്യപ്പെട്ടതായി ,ഫെഡറേഷൻ ഓഫ് ഇൻഡ്യൻ രജിസ്ട്രേഡ് അസോസിയേഷൻസ് കൺവീനർ ബാബു ഫ്രാൻസീസും, സെക്രട്ടറി ചാൾസ് പി. ജോർജ്ജും അറിയിച്ചു….
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?