വീടണയാൻ യൂത്ത്കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യൂത്ത്കെയറിൻ്റെ കരുതൽ

  • 15/05/2020

കുവൈറ്റ് സിറ്റി : സംസ്ഥാന യൂത്ത് കോൺഗ്രസ്സ് കമ്മറ്റി ഏറ്റെടുത്ത പദ്ധതിയിലേക്ക് ഒഐസിസി യൂത്ത് വിംഗ് കുവൈറ്റ് നൽകുന്ന ടിക്കറ്റിലേക്ക് കണ്ണൂർ ചെറുപുഴ സ്വദേശികളും അബ്ബാസിയ ഭവൻസ് സ്കൂൾ വിദ്യാർത്ഥികളുമായ കുഞ്ഞ് മക്കൾ നാട്ടിലേക്ക് അവധിക്ക് പോകുമ്പോൾ പർച്ചേസ് ചെയ്യാൻ സ്വരൂപിച്ച തുക ദുരിതമനുഭവിക്കുന്നവർക്ക് നൽകാം എന്ന് പിതാവ് ജിംസണോട് പറഞ്ഞപ്പോൾ മക്കളുടെ ഈ സാമൂഹിക പ്രതിബദ്ധതയ്ക്ക് പൂർണ്ണ പിന്തുണ നൽകുകയും അദ്ധേഹം ഞങ്ങളെ ബന്ധപ്പെടുകയും ആ തുക കുവൈറ്റിൽ നിന്ന് ഒരു ഫ്ലൈറ്റ് ടിക്കറ്റിന് സംഭാവന നൽകുകയും ചെയ്ത ,കണ്ണൂർ ചെറുപുഴ സ്വദേശി ജിംസണും സഹധർമ്മണിക്കും മക്കളായ ജോസ്ലിൻ ആൻ ജിംസണും,ജെറോം മാത്യു ജിംസണും കുവൈത് ഒഐസിസി യൂത്ത് വിംഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. പ്രതിസന്ധിയുടെ ഈ കാലഘട്ടത്തിൽ സഹജീവികളെ സഹായിക്കാൻ കാണിക്കുന്ന നിങ്ങളുടെ വിശാലമനസ്സിന് സ്നേഹാദരങ്ങൾ.

Related News