കാസർഗോഡ് സ്വദേശിയും കുവൈത്ത് കെ.എം.സി.സി.അംഗവുമായ അബ്ദുൾ റഹിമാൻ മൂപ്പന്റകത്ത് നിര്യാതനായി

  • 16/05/2020

കുവൈത്ത് സിറ്റി : കാസർഗോഡ് തൃക്കരിപ്പൂർ കൈക്കോട്ടുകടവ് പൂവളപ്പ് സ്വദേശിയും കുവൈത്ത് കെ.എം.സി.സി.അംഗവുമായ അബ്ദുൾ റഹിമാൻ മൂപ്പന്റകത്ത് (60) നിര്യാതനായി. അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ജാബിർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിതാവ്: പരേതനായ മുഹമ്മദ് കുഞ്ഞി , മാതാവ്:പരേതയായ മറിയുമ്മ, ഭാര്യ:ലൈല, സഹോദരങ്ങൾ: അബ്ദുൾ അസീസ്, അബ്ദുള്ള, അഹമ്മദ്, ആസിയ, കുഞ്ഞാമിന. കുവൈത്ത് പേൾ കാറ്ററിംഗ് കമ്പനിയിൽ ചെഫ് ആയി ജോലിചെയ്തു വരികയായിരുന്നു. കൊവിഡ് പരിശോധനയ്ക്ക് ശേഷം ഖബറടക്കം സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് കുവൈത്ത് കെ.എം.സി.സി. ഭാരവാഹികൾ അറിയിച്ചു.

Related News