തൻശീത്ത്-2020 വിജയികളെ പ്രഖ്യാപിച്ചു

  • 16/05/2020

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ വിദ്യാഭ്യാസ വിങ്ങിന് കീഴിൽ സംഘടിപ്പിച്ച തൻശീത്ത്-2020 ഓൺലൈൻ ചലഞ്ചിന് പരിസമാപ്തിയായി. 150-ഓളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് 15 ദിവസം നീണ്ടു നിന്ന് ഓൺലൈൻ പ്രോഗ്രാം സീനിയർ, ജൂനിയർ വിഭാഗങ്ങളിലായാണ് നടത്തിയത്. ഖിറാഅത്ത്, ഹിഫ്ള്, ഫിഖ്ഹ്, ആപ്റ്റിട്യൂഡ് ടെസ്റ്റ്, ക്വിസ്, ആക്ടിവിറ്റീസ് തുടങ്ങിയ ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ നിന്ന് കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ഫൈനൽ മത്സരം സംഘടിപ്പിച്ചു.   തൻശീത്ത്-2020 യുടെ ഫൈനൽ മത്സരം 15-05-2020 വെള്ളിയാഴ്ച രാവിലെ ഓൺലൈനിൽ നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.സീനിയർ വിഭാഗത്തിൽ ഫാത്തിമ ശഹാന (ദാറുത്തർബിയ മദ്രസ അബ്ബാസിയ) ഒന്നാം സ്ഥാനവും, ആയിഷ മണാൽ (ദാറുത്തർബിയ മദ്രസ അബ്ബാസിയ) രണ്ടാം സ്ഥാനവും, ഫാത്തിമ ഹിബ (ദാറുൽ ഖുർആൻ മദ്രസ ഫഹാഹീൽ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  ജൂനിയർ വിഭാഗത്തിൽ സമിൽ അബ്‌ദുല്ല (ദാറുത്തർബിയ മദ്രസ അബ്ബാസിയ) ഒന്നാം സ്ഥാനവും, ഫർഹാൻ ഫൈസൽ (മദ്രസത്തുന്നൂർ സാൽമിയ) രണ്ടാം സ്ഥാനവും, ഫർഹ ഫാറൂഖി (ദാറുത്തർബിയ മദ്രസ അബ്ബാസിയ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇന്ത്യയിൽ നിന്നും മത്സരിച്ചവരിൽ സീനിയർ വിഭാഗത്തിൽ ആയിഷ ശബ്നം ചുഴലി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കെ.ഐ.സി. വിദ്യാഭ്യാസ വിങ് സെക്രട്ടറി ശിഹാബ് മാസ്റ്റർ നീലഗിരി മത്സരങ്ങൾ നിയന്ത്രിച്ചു. ശംസുദ്ധീൻ ഫൈസി, സൈനുൽ ആബിദ് ഫൈസി, അബ്ദുൽ ഹക്കീം മുസ്‌ലിയാർ, അമീൻ മുസ്‌ലിയാർ, അബ്ദുൽ ഹമീദ് അൻവരി, മുഹമ്മദലി ഫൈസി, ഫൈസൽ ചാനേത്ത്, അൻസാർ ഹുദവി, മുർഷിദ് എന്നിവർ മത്സരങ്ങൾക്ക് വിധി കർത്താക്കളായി.
തൻശീത്ത്-2020 സമാപന ചടങ്ങിൽ അബ്ദുൽ ഗഫൂർ ഫൈസി, ശംസുദ്ധീൻ ഫൈസി എന്നിവർ വിജയികളെ പ്രഖ്യാപിച്ചു. ശിഹാബ് മാസ്റ്റർ നേതൃത്വം നൽകി. ഫൈസൽ ചാനേത്ത് പ്രോഗ്രാമിന് നന്ദി പറഞ്ഞു.

Related News