കോവിഡ് - 19 വ്യാപന പശ്ചാത്തലത്തിൽ, അടിയന്തര ഘട്ടത്തിൽ പ്രവാസി ഇന്ത്യക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 2009-ൽ കേന്ദ്ര സർക്കാർ രൂപം നൽകിയ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ടിൽ നിന്ന്ദു:രിതമനുഭവിക്കുന്ന പ്രവാസികൾക്കായി തുക വിനിയോഗിക്കണമെന്നും ജോലിയും മറ്റു വരുമാന മാർഗ്ഗങ്ങളും നഷ്ടപ്പെട്ട പ്രവാസികൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കാൻ കേന്ദ്ര സർക്കാർ എംബസികൾക്കും മറ്റു അധികാരികൾക്കും അടിയന്തിര നിർദ്ദേശം നൽകണമെന്ന് ഫിറ കുവൈറ്റ്(ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻസ്) ആവശ്യപ്പെട്ടു.
കൂടാതെ വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള വിമാന സർവ്വീസുകളിൽ കേന്ദ്ര സർക്കാർ നിശ്ചയിച്ച രോഗികൾ, ഗർഭിണികൾ തുടങ്ങിയ മുൻഗണനാ പട്ടികയ്ക്ക് വിരുദ്ധമായിട്ടാണ് കുവൈത്തിൽ നിന്നുള്ള യാത്രക്കാരുടെ പട്ടിക തയ്യാറാക്കുന്നതെന്ന വ്യാപകമായ പരാതി പ്രവാസി സമൂഹത്തിൽ ഉയർന്നുവന്നിരിക്കുന്ന സാഹചര്യത്തിൽ അർഹരായവർ മാത്രം ലിസ്റ്റിൽ ഉൾപ്പെടുന്നു എന്ന് ഉറപ്പുവരുത്താനുള്ള സംവിധാനമൊരുക്കണമെന്നും, യാത്രയ്ക്കു മുൻപു തന്നെ സർക്കാർ മാനദണ്ഡമനുസരിച്ച് തയ്യാറാക്കുന്ന യാത്രക്കാരുടെ പട്ടിക പരസ്യപ്പെടുത്തുവാനും ,മുൻഗണനാ പട്ടികയിൽ ഉൾപ്പെടാത്തവരെ യാത്രയിൽ നിന്ന് മാറ്റിനിറുത്തി കൊണ്ട് വിഷയത്തിൽ സുതാര്യത ഉറപ്പുവരുത്താൻ എംബസി അധികാരികൾ തയ്യാറാകണമെന്നും ഫിറ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻസ്) പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കൂടാതെ മേൽ പറഞ്ഞ വിഷയങ്ങളിൽ മുഖ്യ ധാര സംഘടനകൾ എന്ന് അവകാശപ്പെടുന്നവരുടെ മൗനം സംശയാസ്പദമാണെന്നും ഫിറ കൺവീനർ ബാബു ഫ്രാൻസീസും, സെക്രട്ടറി ചാൾസ് പി ജോർജ്ജും വാർത്താക്കുറിപ്പിൽ അറിയിച്ചു
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?