ഒൻപതാമത് കുവൈത്ത് കെ.എം.സി.സിയുടെ ചാർട്ടേഡ് വിമാനം കൊച്ചിയിലെത്തി

  • 07/07/2020

കുവൈത്ത് സിറ്റി : കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന കുവൈത്ത് കെ.എം.സി.സിയുടെ ചാർട്ടേഡ് വിമാനം കുവൈത്ത് എയർവേയ്സിന്റെ ബോയിങ്ങ് 777 തിങ്കളാഴ്ച്ച രാത്രിയോടേ പറന്നുയർന്നു. ഇതോടെ കുവൈത്ത് കെ.എം.സി.സി. ചാർട്ടർ ചെയ്തയക്കുന്ന വിമാനങ്ങളുടെ എണ്ണം ഒൻപതായി. കുവൈത്തിൽ നിന്നും ഏറ്റവും കൂടുതൽ വിമാനങ്ങൾ ചാർട്ടർ ചെയ്ത് പ്രയാസപ്പെടുന്ന വരെ നാട്ടിലെത്തിച്ചത് കുവൈത്ത് കെഎം.സി.സി.യാണ് .രാത്രി 10.30ന് 322 യാത്രക്കാരുമായി കൊച്ചിയിലേക്കാണ് യാത്ര തിരിച്ചത്. സംസ്ഥാന സെക്രട്ടറി ടി.ടി.ഷംസുവിന്റെ നേതൃത്വത്തിൽ ഈദ്സ് ട്രാവൽ മാർട്ടുമായി സഹകരിച്ചാണ് ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
കുവൈത്ത് കെ എം സി സി പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത്, ജനറൽ സെക്രട്ടറി റസാഖ് പേരാമ്പ്ര, തിരുവനനതപുരം ചാർട്ടേര്ഡ് ഫ്ലൈറ്റ് കോർഡിനേറ്റർ സംസ്ഥാന സെക്രട്ടറി ടി.ടി.ഷംസു, വൈസ് പ്രസിഡന്റുമാരായ അസ് ലം കുറ്റിക്കാട്ടൂർ ഹാരിസ് വള്ളിയോത്ത്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസിൽ കൊല്ലം, തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് പി.കെ., ഐ ടി വിംഗ് കൺവീനർ സൈതലവി ഒറ്റപ്പാലം, ഹെൽപ്പ് ഡസ്ക്ക് ജനറൽ കൺവീനർ അജ്മൽ വേങ്ങര, പ്രവർത്തക സമിതിയംഗങ്ങളായ ഹംസ കരിങ്കപ്പാറ, ഷാഫി കൊല്ലം, ഫുആദ് സുലൈമാൻ, സുഹൈബ് കണ്ണൂർ, സലീം നിലമ്പൂർ, ആഷിദ് മുണ്ടോത്ത്, കബീർ മൂസാജിപ്പടി എന്നിവർ സന്നിഹിതരായിരുന്നു.
എയർപ്പോർട്ട് അതോറിറ്റിയും കുവൈത്ത് എയർവേയ്സും കുവൈത്ത് കെ എം സി സിയോട് കാണിച്ച സഹകരണത്തിന് പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത് നന്ദി പറഞ്ഞു

Related News