കെ.ഐ.സി ഹിജ്റ അനുസ്മരണം സംഘടിപ്പിച്ചു.

  • 21/08/2020

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ ഹിജ്റ അനുസ്മരണവും മജ്ലിസുന്നൂര്‍ സദസ്സും സംഘടിപ്പിച്ചു. kuwaitskssf ഫേസ്ബുക്ക് വഴി നടന്ന ഓണ്‍ലൈന്‍ പരിപാടിയില്‍ കെ.ഐ.സി ചെയര്‍മാന്‍ ഉസ്താദ് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ മുഖ്യ പ്രഭാഷണം നടത്തി.

പുണ്യ പ്രവാചകനും അനുയായികളും മക്കയില്‍ നിന്നും മദീനയിലേക്ക് നടത്തിയ ഹിജ്റയുടെ സന്ദേശം കാലിക പ്രസക്തിയുള്ളതും ലോകാവസാനം വരെയുള്ള എല്ലാ ജനതക്കും ആത്മവീര്യം പകരുന്നതുമാണ്. വേദനകളും യാദനകളും അനുഭവിക്കേണ്ടി വന്നാലും അന്തിമ വിജയം സത്യത്തിനോടൊപ്പമായിരിക്കും. ഏത് ആപത്ഘട്ടങ്ങളിലും പരീക്ഷണങ്ങളിലും ക്ഷമ കൈവരിക്കുകയും വിശ്വാസം മുറുകെ പിടിക്കുകയുമാണെങ്കില്‍ അല്ലാഹുവിന്റെ സഹായം ലഭിക്കുമെന്നത് തീര്‍ച്ചയാണ്. വിശ്വസ്തരായ കൂട്ടുകാരും  അനുയായികളുമുണ്ടെങ്കില്‍ ഏതൊരു ദൗത്യവും വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് ഹിജ്റയുടെ ചരിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള, ജഃ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി, ട്രഷറര്‍ ഇ.എസ് അബ്ദുറഹ്മാന്‍ ഹാജി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. കേന്ദ്ര നേതാക്കന്‍മാര്‍, മേഖല യൂണിറ്റ് ഭാരവാഹികള്‍,കൗണ്‍സില്‍ അംഗങ്ങള്‍,വിവിധ വിംഗ് കണ്‍വീനര്‍മാര്‍, രക്ഷിതാക്കള്‍, മറ്റു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related News