കെ ഇ എ കുവൈത്ത് വിദ്യാഭ്യാസ അവാർഡുകൾ പ്രഖ്യാപിച്ചു.

  • 22/08/2020

കാസറഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ കെ ഇ എ കുവൈത്ത് മെമ്പർമാരുടെ മക്കൾക്ക് നൽകി വരുന്ന അഞ്ചാമത് വിദ്യാഭ്യാസ അവാർഡുകൾ പ്രഖ്യാപിച്ചു

എസ് എസ് എൽ സി കേരള വിജയികളെ പ്രസിഡന്റ്‌ സത്താർ കുന്നിലും, സി ബി എസ് സി വിജയികളെ ട്രഷറർ രാമകൃഷ്ണൻ കള്ളാറും, പ്ലസ് ടു കേരള വിജയികളെ ജനറൽ സെക്രട്ടറി സലാം കളനാടും, സി ബി എസ് സി വിജയികളെ ഓർഗനൈസിംഗ് സെക്രട്ടറി നളിനാക്ഷൻ ഒളവറയും വർക്കിംഗ്‌ പ്രസിഡന്റ്‌ ഹമീദ് മധൂർ പ്രോത്സാഹന സമ്മാനം നേടിയ വിദ്യാർത്ഥികളെയും പ്രഖ്യാപിച്ചു.
80% വും അതിൽ കൂടുതലും മാർക്ക് നേടിയ വിദ്യാർത്ഥികളിൽ നിന്നും ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാർക്കാണ് അവാർഡ്, ക്യാഷ് പ്രൈസും മൊമെന്റോവും ആണ് അവാർഡ്.

എസ് എസ് എൽ സി കേരള സിലബസ്സിൽ ഒന്നാം സ്ഥാനം ആര്യ നന്ദ, ഫിദ നസ്രീൻ, ഗോപിക, കാർത്തിക രാജ്, നിബിൻ ഭാസ്കർ, വിസ്മയ വിജയൻനും , രണ്ടാം സ്ഥാനം അഭിലാഷ്, അബു ശാദി, ഫാത്തിമ എന്നിവരും, മൂന്നാം സ്ഥാനം ഫാത്തിമത് ഫെമിന, മഹിമ രാജ്, മുഹമ്മദ്‌ സദഫ് കുന്നിൽ, സൂര്യ കിരൺ എന്നിവരും,

സി ബി എസ് സി പത്തിൽ ആയിഹം മുനവ്വിർ മുഹമ്മദ്‌ ഒന്നാം സ്ഥാനവും, ആയിഷ ഫിസ രണ്ടാം സ്ഥാനവും, നഫീസത്ത്‌ റവാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പ്ലസ്ടു കേരള സിലബസ്സിൽ വിസ്മയ ബാലകൃഷ്ണൻ ഒന്നാം സ്ഥാനവും, പ്രതുൽ കൃഷ്ണൻ രണ്ടാം സ്ഥാനവും, മിഥുൻ ജി മൂന്നാം സ്ഥാനവും നേടി.
സി ബി എസ് സി പന്ത്രണ്ടിൽ സാന്ദ്ര ഭാസ്കരൻ ഒന്നാം സ്ഥാനവും, അക്ഷര കിഴക്കേ വീട്ടിൽ രണ്ടാം സ്ഥാനവും, ആയിഷ നിഹാൻ മൂന്നാം സ്ഥാനവും നേടി കെ ഇ എ കുവൈത്ത് നൽകുന്ന വിദ്യാഭ്യാസ അവാർഡിന് അർഹരായി.

അവാർഡ് കമ്മിറ്റി കൺവീനർ മുനീർ കുണിയ സ്വാഗതവും.ഏരിയ കോഓർഡിനേറ്റർ അഷ്‌റഫ്‌ തൃക്കരിപ്പൂർ നന്ദിയും പറഞ്ഞു. നാട്ടിലും കുവൈത്തിലും നടക്കുന്ന വെച്ച് നടക്കുന്ന പരിപാടിയിൽ അവാർഡ് വിതരണം നടത്തുമെന്നും. പരിപാടിക്ക് മുന്നോടിയായി എട്ടാം ക്ലാസ്സ്‌ മുതൽ പ്ലസ് ടു വരെ ഉള്ള വിദ്യാർത്ഥികൾക്ക് ഡോക്ടർ ശരീഫ് പൊവ്വൽ സൂം ആപ്ലിക്കേഷൻ വഴി കാരിയർ ഗൈഡൻസ് ക്ലാസ്സിന് നേതൃത്വം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു

Related News