ഇന്ത്യൻ സ്ഥാനപതിയെ കല കുവൈറ്റ് പ്രതിനിധികൾ സന്ദർശിച്ചു

  • 01/09/2020

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പുതുതായി ചുമതലയേറ്റ ഇന്ത്യൻ സ്ഥാനപതി സിബി ജോർജിനെ കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് പ്രതിനിധികൾ സന്ദർശിച്ചു. പാസ്പോർട്ട്‌ സേവാ കേന്ദ്രങ്ങൾ പ്രവാസി സൗഹൃദമാക്കുക, പൊതുമാപ്പിന്റെ ഔട്ട് പാസ്സ് ലഭിച്ചു രാജ്യം വിടാത്തവരും, ഇതുവരെ ഔട്ട് പാസ്സ് ലഭിക്കാത്തവരെയും ചേർത്ത് രണ്ടാം പൊതുമാപ്പ് ആനുകൂല്യം ലഭിക്കാൻ ആവശ്യമായ ഇടപെടലുകൾ എംബസ്സി നടത്തണമെന്നും, കുവൈറ്റ് തൊഴിലിടങ്ങളിൽ ഉണ്ടാകുന്ന തർക്കങ്ങളിൽ ന്യായമായ നിയമ സഹായം ഉറപ്പാക്കാൻ ഇന്ത്യൻ എംബസ്സിയുടെ ശ്രദ്ധ പതിയണമെന്നും തുടങ്ങി ഇന്ത്യൻ പ്രവാസി സമൂഹം നേരിടുന്ന വിവിധ ആവിശ്യങ്ങൾ നിവേദനത്തിലൂടെ സ്ഥാനപതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഈ വിഷയങ്ങൾ പരിശോധിച്ചു ആവശ്യമായ നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. സന്ദർശനത്തിൽ കല കുവൈറ്റ്  പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ നൗഷാദ്, ട്രഷറർ പി.ബി സുരേഷ്, വൈസ് പ്രസിഡന്റ് ഡോ. വി.വി രംഗൻ, സാമൂഹ്യ വിഭാഗം സെക്രട്ടറി അനൂപ് മങ്ങാട്ട്, കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ, മുൻ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ആർ. നാഗനാഥൻ, ജെ.സജി എന്നിവർ പങ്കെടുത്തു.


Related News