പ്രേംസൻ കായംകുളത്തിനു ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജികെപിഎ) യാത്രയയപ്പ്‌ നൽകി

  • 06/09/2020

GKPA കുവൈറ്റ്‌ ചാപ്റ്റർ പ്രസിഡന്റ് ശ്രീ. പ്രേംസൺ കായംകുളം തന്റെ 38വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങാനിരിക്കവേ GKPA കുവൈറ്റ്‌ ചാപ്റ്റർ  ഭാരവാഹികൾ അദ്ദേഹത്തിന്റെ വസതിയിൽ എത്തി കോവിഡ് പ്രോട്ടോകോൾ നിയമങ്ങൾ പാലിച്ചുകൊണ്ട് ഉചിതമായ യാത്ര അയപ്പ് നൽകി.... 
സംഘടനയുടെ സ്നേഹോപഹാരം ജെനറൽ സെക്രട്ടറി എം.കെ  പ്രസന്നൻ കൈമാറി.  വൈസ് പ്രസിഡന്റ് സെബാസ്റ്റിയൻ വാതുക്കടാൻ പൊന്നാട അണിയിച്ച്  ആദരിക്കുകയും ചെയ്തു. ജോയിന്റ് സെക്രട്ടറിമാരായ ഉല്ലാസ് ഉദയഭാനു ,  അലിജാൻ, കോർ മെബർ സൂസൻ മാത്യു, വനിതാ ചെയർ പേഴ്സൺ അമ്പിളി നാരായൺ, ജോയിന്റ് ട്രഷറർ ബിനു യോഹന്നാൻ, അഷ്‌റഫ്‌ ചൂരോട്ട്‌, മുജീബ് കെടി, മനോജ് കോന്നി‌, ജലിൽ കോട്ടയം, മൻസൂർ കിനാലൂർ, ലത്തീഫ് മനമ്മൽ, സജി ജോസഫ് എന്നിവരടക്കം  ആശംസകൾ അറിയിച്ചു. സ്ഥാപക കോർ അംഗം മുബാറക് കാമ്പ്രത്ത്‌‌ വീഡിയോ കോളിലൂടെ ആശംസകൾ അറിയിച്ചു.  ഇതേ ചടങ്ങിൽ വച്ചുതന്നെ പ്രഡിഡന്റ് 
സ്ഥാനം പ്രേംസൺ അവർകൾ പുതിയ പ്രസിഡന്റായി ചുമതല ഏറ്റ സെബാസ്റ്റിയൻ വാതുകാടനു അധികാരം കൈമാറി. ജികെപിഎയുടെ ആലപ്പുഴ ജില്ലയിലെ പ്രവർത്തനങ്ങളിൽ പങ്കാളിയായ്‌ പ്രവാസി പുനരധിവാസത്തിനു നേതൃത്വം നൽകാൻ ശ്രീ പ്രേംസൻ സന്നദ്ധത അറിയിച്ചു.

Related News