കുവൈറ്റ് സിറ്റി: വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുൾപ്പെടെയുള്ള ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികൾ ഉൾപ്പെട്ട നിഘണ്ടു പിൻവലിച്ച കേന്ദ്ര സർക്കാരിന്റെ നടപടിയിൽ കേരള ആർട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് പ്രതിഷേധിച്ചു.2019ലാണ് ഇന്ത്യയിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ പേരും ചരിത്രവും ഉൾപ്പെടുന്ന നിഘണ്ടു കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. സംഘ പരിവാർ സംഘടനകളുടെ സമ്മർദ്ദത്തെ തുടർന്നാണ് ഇപ്പോൾ വാരിയൻ കുന്നത്ത് ഹാജിയെ പോലുള്ളവരെ ഒഴിവാക്കികൊണ്ടു നിഘണ്ടു പുതുക്കാൻ ഒരുങ്ങുന്നത്. ഈ നടപടി ചരിത്രനിഷേധമാണ്.ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ മറക്കാനാവാത്ത ഒരു ഏടാണ് 1921ലെ മലബാർ കലാപം, അതുകൊണ്ടു തന്നെ ഈ സമരത്തിന് നേതൃത്വം വഹിച്ച ആലി മുസ്‍ലിയാരും, വാരിയൻ കുന്നത്ത് ഹാജിയും എന്നും ഓർമ്മിക്കപ്പെടേണ്ട പേരുകളാണ്. 1921 ന്റെ ജ്വലിക്കുന്ന സ്മരണകളെ മായ്ക്കാനുള്ള ശ്രമമാണ് സംഘപരിവാര ശക്തികളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ നടത്തുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സംഘപരിവാർ സംഘടനകളുടെ പങ്ക് വട്ടപൂജ്യമാണെന്നതാണ് ചരിത്രയാഥാർഥ്യം. വസ്തുതകൾ മറച്ചുവെച്ചു ബദൽ ചരിത്രം നിർമ്മിക്കാനുള്ള ശ്രമത്തിലാണ് കഴിഞ്ഞ കുറെ നാളുകളിലായി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായിട്ടാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉൾപ്പടെ സംഘപരിവാർ ആശയങ്ങൾ കുത്തിനിറക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.ചരിത്രത്തിൽ ഒരു സംഭാവനയും നൽകാത്തവരെ മഹാന്മാരായി ചിത്രീകരിക്കുകയും, സ്വാതന്ത്ര്യ സമരത്തിൽ ത്യാഗപൂർണമായ സേവനങ്ങൾ നൽകിയവരെ ചരിത്രങ്ങളിൽ നിന്നും ഇല്ലാതാക്കുകയും ചെയ്യുന്ന നടപടി പ്രതിഷേധാർഹമാണെന്ന് കല കുവൈറ്റ് പ്രസിഡണ്ട് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ.നൗഷാദ് എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?