മടങ്ങി പോകുന്ന തൊഴിലാളികള്‍ക്ക് സേവന-ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം, ലോക കേരളാ സംഭ അംഗം അംബാസഡര്‍ക്ക് നിവേദനം നല്‍കി.

  • 07/09/2020

കുവൈറ്റ്: കോവിഡ് 19 കാലയളവില്‍ ശമ്പളവും സേവന ആനുകൂല്യങ്ങളും നല്‍കാതെ തൊഴിലാളികളെ നാട്ടിലേക്ക് കയറ്റി അയക്കുന്ന പ്രവണത കണ്ട്‌വരുന്നുണ്ട്. ഇത് കുവൈത്തിലെ തൊഴില്‍ നിയമത്തിന് വിരുദ്ധമാണ്.  ഇതിന് പരിഹാരം കാണാനായി പ്രത്യേക പരാതി സെല്‍ രൂപീകരിക്കണമെന്ന് ലോക കേരളാ സഭാംഗവും കേരള അസോസിയേഷൻ കുവൈറ്റ്‌ ജെനറൽ കോർഡിനേറ്ററുമായ  എം.ശ്രീംലാല്‍ ഇന്ത്യന്‍ സ്ഥാനപതി സിബി ജോർജിനോട് അഭ്യര്‍ത്ഥിച്ചു.മരണമടയുന്ന ഇന്ത്യക്കാരുടെ മൃതദേഹത്തെ അടുത്ത ബന്ധുവിന് അനുഗമിക്കാനുള്ള യാത്രാചെല്ലവ് ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് നല്‍കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നതടക്കമുള്ള നിരവധി നര്‍ദ്ദേശങ്ങളും കൂടിക്കാഴ്ചയില്‍ മൂന്നോട്ട് വച്ചു. കേരള അസോസിയേഷന്റെ പ്രവർത്തനങ്ങളും  അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തി. എംബസിയുടെ പ്രവർത്തനങ്ങൾക്ക് പരിപൂർണ പിന്തുണ കേരള അസോസിയേഷന്റെ  ഭാഗത്തു നിന്നും ഉണ്ടാകുമെന്നും എം.ശ്രീംലാല്‍ കൂട്ടിച്ചേർത്തു.

Related News