യുഎഇയിൽ കാണാതായ ഇന്ത്യൻ ബാലനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

  • 04/07/2021

ഷാർജ: യുഎഇയിൽ കാണാതായിരുന്ന ഇന്ത്യൻ ബാലനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എട്ടു വയസുകാരനെ കണ്ടെത്താൻ വ്യാപകമായ തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് അയൽവാസിയുടെ കാറിനുള്ളിൽ കുട്ടിയ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. ഷാർജ അൽ നാസിരിയയിലാണ് സംഭവം.

കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ ഞായറാഴ്‍ച രാവിലെ അൽ ഗർബ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് അയൽവാസിയുടെ കാറിനുള്ളിൽ കുട്ടിയുടെ ചലനമറ്റ ശരീരം കണ്ടെത്തിയത്. ഉടൻതന്നെ പൊലീസ് ഓപ്പറേഷൻസ് റൂമിൽ വിവരമറിയിച്ചു. പൊലീസ് പട്രോൾ സംഘവും ആംബുലൻസും സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് മൃതദേഹം ശാസ്‍ത്രീയ പരിശോധനയ്‍ക്കായി ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചു. സംഭവത്തിൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related News