ലോകത്ത്‌ ഏറ്റവും ചിലവേറിയ അഞ്ചാമത്തെ രാജ്യമായി ഖത്തർ

  • 14/09/2021


ദോഹ: ലോകത്ത്‌ വീട്ടുവാടക ഏറ്റവും കൂടുതലുള്ള അഞ്ചാമത്തെ രാജ്യം ഖത്തറാണെന്ന് റിപ്പോർട്ട്. ഹോംഗ് കോങ്ങ്, സിങ്കപ്പൂർ, ലക്സംബർഗ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾക്ക് ശേഷമാണ് ഖത്തറിന്റെ സ്ഥാനം. 

ഗൾഫിൽ വീട്ടുവാടക ഏറ്റവും കുറവുള്ളത് സൗദിയിലാണ്. 109 രാജ്യങ്ങളുടെ പട്ടികയിൽ 63 ആം സ്ഥാനമാണ് സൗദിക്ക്. 24/7 വാൾ സ്ട്രീറ്റ് വെബ്സൈറ്റാണ് ലോകത്ത്‌ ഏറ്റവും കൂടുതൽ വീട്ടുവാടകയുള്ള രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്.

ദോഹയുടെ നഗരമധ്യത്തിൽ ഒരു ഫ്ലാറ്റിന്റെ വാടക ശരാശരി 1,548 ഡോളറാണെന്നും നഗരത്തിന് പുറത്ത് ഇത് 987 ഡോളറാണെന്നും വെബ്സൈറ്റ് ചൂണ്ടിക്കാട്ടുന്നു.ഖത്തർ കഴിഞ്ഞാൽ ഐസ്ലാൻഡ്, അയർലണ്ട്, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് വാടക കൂടുതൽ.

പതിനൊന്നാം സ്ഥാനത്തുള്ള യൂ.എ.ഇ യാണ് ഗൾഫിൽ വാടക കൂടുതലുള്ള രണ്ടാമത്തെ രാജ്യം.കുവൈത്ത് (19), ബഹ്‌റൈൻ (20) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ.. ഒമാൻ പട്ടികയിൽ 39 ആം സ്ഥാനത്താണ്.

Related News