ജമ്മുകശ്മീരില്‍ ദുബായ് മോഡല്‍ വികസനം; ഇന്ത്യയുമായി നിക്ഷേപ കരാർ

  • 19/10/2021


ന്യൂ ഡെൽഹി: അടിസ്ഥാന സൗകര്യ നിർമാണങ്ങൾക്ക് ദുബായ് ഭരണകൂടവും കേന്ദ്ര സർക്കാരും തമ്മിൽ ധാരണ. കേന്ദ്ര സർക്കാരാണ് ഇക്കാര്യം അറിയിച്ചത്. കരാർ തുക വെളിപ്പെടുത്തിയിട്ടില്ല. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുകയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് ശേഷം ആദ്യമായിട്ടാണ് ഒരു വിദേശ ഭരണകൂടം കശ്മീരിൽ നിക്ഷേപ കരാറിലേർപ്പെടുന്നത്.

വ്യവസായ പാർക്കുകൾ, ഐടി ടവറുകൾ, ലോജിസ്റ്റിക് സെന്റുകൾ, മെഡിക്കൽ കോളേജ്, മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങിയ സൗകര്യങ്ങൾ കരാറിന്റെ ഭാഗമാണെന്ന് കേന്ദ്രം അറിയിച്ചു.

വികസന മുന്നേറ്റത്തിലൂടെ സഞ്ചരിക്കുന്ന ജമ്മുകശ്മീരിന്റെ വേഗത ലോകം തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ദുബായിൽ നിന്നുള്ള സ്ഥാപനങ്ങൾ ജമ്മുകശ്മീരിൽ നിക്ഷേപത്തിന് അതീവ താത്പര്യം പ്രകടിപ്പിച്ചതായും മന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.

Related News