ഖൈതാനിൽ പ്രവാസിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്

  • 01/10/2022

കുവൈത്ത് സിറ്റി: ഖൈതാനിലെ ഒരു അപ്പാർട്ട്‌മെന്റിനുള്ളിൽ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഇവിടെ താമസിച്ചിരുന്നയാളാണ് മരണപ്പെട്ടതെന്നാണ് വിവരങ്ങള്‍. ഇയാള്‍ ഒരു ഈജിപ്ഷ്യന്‍ പൗരനാണെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. കൊലയാളിയെ കണ്ടെത്തുന്നതിനായി ഫോറന്‍സിക് പരിശോധന നടത്തും. വാതിൽ തുറന്നിട്ടിരിക്കുന്ന ഒരു അപ്പാർട്ട്മെന്റിൽ നിന്ന് മോശം ദുർഗന്ധം വരുന്നതായി മറ്റൊരു താമസക്കാരനാണ് ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്‍റില്‍ അറിയിച്ചത്. 

ഇയാൾ ഈജിപ്തുകാരനാണെന്നും പ്രത്യക്ഷത്തിൽ മർദ്ദനമേറ്റ് മരിച്ചതാണെന്നും വ്യക്തമാകുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വസ്ത്രങ്ങൾ രക്തത്തിൽ കുതിര്‍ന്ന നിലയിലായിരുന്നു. തലയോട്ടിയും മുഖത്തെ എല്ലുകളും കഠിനമായ വസ്തു കൊണ്ട് അടിയേറ്റ നിലയിലായിരുന്നു. മരണപ്പെട്ടിട്ട് 24 മണിക്കൂര്‍ ആയിട്ടില്ലെന്നാണ് ഫോറന്‍സിക്ക് അധികൃതരുടെ പ്രാഥമിക നിരീക്ഷണം. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News