ഖുർആൻ മാനവ സമൂഹത്തിന്റെ വഴികാട്ടി: തർതീൽ

  • 16/04/2023


ജലീബ്: മാനവ സമൂഹത്തിന് വഴികാട്ടിയായി പരിശുദ്ധ ഖുർആൻ സർവ്വ മേഖലകളെയും പ്രതിപാദിക്കുകയും, മുന്നോട്ട് വെക്കുന്ന അജഞ്ചലമായ ആശയങ്ങളാൽ കാലോചിതമായി നിലകൊള്ളുകയാണെന്നും രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച തർതീൽ അഭിപ്രായപ്പെട്ടു. ചെറുപ്രായത്തിൽ ഖുർആൻ മധുരം നുകരാൻ അവസരങ്ങൾ നൽകുകയും ജീവിതത്തിലുടനീളം ഖുർആൻ സന്ദേശങ്ങൾ പകർത്തുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുകയാണ് ഇത്തരം പദ്ധതികളിലൂടെ സംഘടന താത്പര്യപ്പെടുന്നതെന്ന് മുഖ്യ പ്രഭാഷകൻ എസ് എസ് എഫ് കേരള സെക്രട്ടറി അനസ് അമാനി പുഷ്പഗിരി. ഐ സി എഫ് പ്രസിഡന്റ് അബ്ദുൽ ഹകീം ദാരിമിയുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹിയുദ്ധീൻ കുട്ടി മുസ്ലിയാർ താഴപ്ര ഉദ്ഘാടനം ചെയ്തു.

5 സോൺ കേന്ദ്രങ്ങളിൽ നടന്ന മത്സരങ്ങളിൽ പ്രതിഭകളായ മത്സരാർത്ഥികൾ മാറ്റുരച്ച ആറാമത് എഡിഷൻ നാഷനൽ തർതീലിൽ ഫഹാഹീൽ സോൺ ഒന്നാം സ്ഥാനവും രണ്ട്, മൂന്ന് സ്ഥാനം യഥാക്രമം ജലീബ്, ഫർവാനിയ സോണുകൾ കരസ്ഥമാക്കി. ഗ്രാന്റ് ഇഫ്താറോടെ സമാപിച്ച പരിപാടി വീക്ഷിക്കാൻ നൂറുകണക്കിന് ആളുകൾ സംബന്ധിച്ചു. അഹ്മദ് കെ. മാണിയൂർ, അബ്ദുല്ല വടകര, അലവി സഖാഫി തെഞ്ചേരി, മുഹമ്മദലി സഖാഫി തുടങ്ങിയവർ സംസാരിച്ചു.

Related News