രുചിയൂറും വിഭവങ്ങളുമായി അബ്ബാസിയ ഇസ്ലാഹി മദ്റസ കുടുംബസംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു

  • 18/04/2023


കുവൈറ്റ് - കുവൈറ്റ്‌ കേരളാ ഇസ്ലാഹി സെന്ററിന്റെ അബ്ബാസിയ ഇസ്‌ലാഹി മദ്രസ്സ ,അബ്ബാസിയ
അബ്ദുറഹ്മാൻ ബിൻ ഔഫ് പള്ളിയിൽ ഒരുക്കിയ ഇഫ്താർ സംഗമം വേറിട്ട അനുഭവമായി. 

മദ്രസ്സ രക്ഷിതാക്കൾ വീടുകളിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങൾ കൊണ്ടാണ് ഇഫ്താർ വിരുന്ന് ഒരുക്കിയത്. 

400ഓളം വരുന്ന മദ്രസ്സ രക്ഷിതാക്കൾ, മദ്രസ വിദ്യാർത്ഥികൾ, അധ്യാപകർ, പൂർവ വിദ്യാർത്ഥികൾ, ഇസ്‌ലാഹി സെൻറ്റർ കേന്ദ്ര, സോൺ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ ഒത്തുചേർന്ന സംഗമം കുവൈറ്റ് കേരള ഇസ്‌ലാഹി സെൻറ്റർ പ്രെസിഡൻറ്റ് പി എൻ അബ്ദുലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. 

അർദ്ധവാർഷിക പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്ക് മെഡലുകളും, മദ്രസ്സ രക്ഷിതാക്കൾക്കായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികളായവർക്കുള്ള സമ്മാനങ്ങളും സംഗമത്തിൽ വിതരണം ചെയ്തു. 

കെ.കെ.ഐ.സി ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഹാറൂൺ കാട്ടൂർ, സക്കീർ കൊയിലാണ്ടി, എൻ കെ. അബ്ദുസ്സലാം, മെഹബൂബ് കപ്പാട്, അനിലാൽ ആസാദ്, സാജു ചെമ്മനാട്, എന്നിവർ പ്രസീഡിയം അലങ്കരിച്ചു. 

മദ്റസാ പ്രധാന അധ്യാപകൻ ശമീർ മദനി അധ്യാപകരായ ഇസ്ഹാഖ് സ്വലാഹി, നൗഫൽ സ്വലാഹി, യാസിർ അൻസാരി, ഇജാസ് ഉസ്താദ്, അസ്‌ലം ആലപ്പുഴ, സനിയ ടീച്ചർ, സീനത് ടീച്ചർ, അഫീന ടീച്ചർ, നാജിയ ടീച്ചർ, സൈനബ ടീച്ചർ ,പി.ടി.ഏ ഭാരവാഹികളായ അസ്‌ലം കരുനാഗപ്പള്ളി, നൗഷാദ് കൊല്ലം, യൂസുഫ് ,എം.ടി.എ ഭാരവാഹികളായ റിൻസിയ ഖാദർ, അനീസ ,കെ കെ ഐ സി സോണൽ ഭാരവാഹികൾ, എന്നിവർ നേതൃത്വം നൽകി.

Related News