ജഹ്റ ആശുപത്രി ഐസിയുവിൽ തീപിടിത്തം; ആളപായമില്ല

  • 13/11/2023



കുവൈത്ത് സിറ്റി: അൽ ജഹ്റ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ ആശുപത്രിയിൽ തീപിടിത്തമുണ്ടായതായി റിപ്പോർട്ട് ലഭിക്കുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ആശുപത്രിയിലേക്ക് തിരിച്ചു. കനത്ത പുക ഉയരുന്നത് കണ്ട് ജീവനക്കാർ രോഗികളെ വാർഡിൽ നിന്ന് മാറ്റിയതിനാൽ ആളപായം ഉണ്ടായില്ല.

Related News