ഗാര്‍ഹിക തൊഴിലാളികളുടെ വിസ ട്രാൻസ്ഫര്‍; സഹല്‍ ആപ്പില്‍ പുതിയ സേവനം

  • 13/11/2023



കുവൈത്ത് സിറ്റി: സഹല്‍ ആപ്പില്‍ പുതിയ സേവനം ആരംഭിച്ചു. സഹല്‍ ആപ്പ് വഴി ഗാർഹിക തൊഴിലാളികളുടെ റെസിഡൻസി ഒരു സ്പോൺസറിൽ നിന്ന് മറ്റൊരാളിലേക്ക് മാറ്റുന്നതിനുള്ള പുതിയ ഫീച്ചറാണ് ആരംഭിച്ചിട്ടുള്ളത്. നിലവിലെ സ്പോൺസർ ട്രാൻസ്ഫര്‍ അഭ്യര്‍ത്ഥ നല്‍കുന്നതോടെ നടപടികള്‍ ആരംഭിക്കും. തുടർന്ന് പുതിയ സ്പോൺസർക്ക് ഒരു അറിയിപ്പ് ലഭിക്കും. കുവൈത്തി പൗരൻ, വിവാഹിതൻ, കുറഞ്ഞത് 18 വയസ് തികഞ്ഞിരിക്കണം, തുടങ്ങിയവയാണ് പുതിയ സ്പോൺസർക്കുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍.

Related News