ഇന്ത്യ - കുവൈത്ത് ലോകകപ്പ് യോഗ്യത മത്സരം; ടിക്കറ്റുകൾ ബുക്ക് ചെയ്യാം

  • 13/11/2023

 

കുവൈത്ത് സിറ്റി: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഇന്ത്യ - കുവൈത്ത് ലോകകപ്പ് യോഗ്യത മത്സരത്തിന്‍റെ ബുക്കിംഗ് ആരംഭിച്ചു. നവംബര്‍ 16ന് ജാബര്‍ അല്‍ അഹമ്മദ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡ‍ിയത്തിലാണ് മത്സരം നടക്കുന്നത്. രാത്രി ഏഴരയ്ക്കാണ് മത്സരം. ടിക്കറ്റുകൾ ഇപ്പോൾ ജാബർ അൽ അഹമ്മദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ വെബ്‌സൈറ്റിൽ ബുക്കുചെയ്യാൻ സാധിക്കും. നോര്‍മല്‍ സീറ്റുകള്‍ക്ക് മൂന്ന് കുവൈത്തി ദിനാറും പ്രീമിയം ടിക്കറ്റുകള്‍ക്ക് അഞ്ച് ദിനാറുമാണ് നിരക്ക്. കെ നെറ്റ് പേയ്‌മെന്റ് ഓപ്ഷനുകൾ ഉപയോഗിച്ച് സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് മൊബൈൽ നമ്പർ ഉപയോഗിച്ച് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം 

https://stadjaber.com/awcq?culture=en

Related News