ക്യാമ്പിം​ഗ് സീസണ് കർശന വ്യവസ്ഥകൾ; കുവൈത്ത് മുനിസിപ്പാലിറ്റി

  • 06/12/2023



കുവൈത്ത് സിറ്റി: നിയമപരമായ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പരിസ്ഥിതി പൊലീസ് വകുപ്പ് ക്യാമ്പ് അംഗങ്ങളോട് നിർദ്ദേശിച്ചു. പല്ലികളെയും ഇരപിടിയൻ പക്ഷികളെയും വേട്ടയാടിയാൽ  250 കുവൈത്തി ദിനാർ ആണ് പിഴ. സ്‌കൂളുകൾ, സർവകലാശാലകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പുകവലിക്കുള്ള പിഴ 50 ദിനാർ മുതൽ 100 ദിനാർ വരെയാണെന്നും പൊലീസ് വ്യക്തമാക്കി. പാരിസ്ഥിതിക ലംഘനങ്ങളും ക്യാമ്പിംഗ് സീസണും എന്ന വിഷയത്തിൽ കുവൈത്ത് സ്കൗട്ട്സ് അസോസിയേഷൻ സംഘടിപ്പിച്ച ചർച്ചയിലാണ് പൊലീസ്  ഇക്കാര്യം അറിയിച്ചത്.

കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ക്യാമ്പിംഗ് ലൈസൻസ് നേടണം. ഇതിനായി സെക്യൂരിറ്റി ഡെപ്പോസിറ്റ് 100 കുവൈത്തി ദിനാർ ആണ്. ഫീസ് 50 ദിനാറുമാണ്. ക്യാമ്പിംഗിന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥകളിലൊന്നാണ് പ്രകൃതി പരിസ്ഥിതിയെ നശിപ്പിക്കാതിരിക്കണം എന്നുള്ളത്. സസ്യങ്ങളെ നശിപ്പിക്കുക, വന്യമൃഗങ്ങളെ ഉപദ്രവിക്കുക തുടങ്ങിയവക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. 250 കുവൈത്തി ദിനാർ പിഴയോ തടവോ ലഭിക്കുന്നതിന് കാരണമാകുമെന്നും പൊലീസ് അറിയിച്ചു.

Related News