ക്രോണിക് ഡിസീസ്; പ്രതിവർഷം കുവൈത്തിൽ 4,000 പേർ മരിക്കുന്നുണ്ടെന്ന് കണക്കുകൾ

  • 06/12/2023



കുവൈത്ത് സിറ്റി: വിട്ടുമാറാത്ത രോഗങ്ങൾ മൂലം പ്രതിവർഷം 4,000 പൗരന്മാർ മരിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഹെൽത്ത് പ്രൊമോഷൻ വകുപ്പ് ഡയറക്ടർ ഡോ.അബീർ അൽ ബഹ്വ. ഇത് പൗരന്മാരുടെ മൊത്തം മരണത്തിന്റെ 72 ശതമാനവും കുവൈ്തിലെ മൊത്തം മരണത്തിന്റെ 79 ശതമാനവും ആണ്. ലോക ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 41 ശതമാനം മരണങ്ങളുമായി ഹൃദയ സംബന്ധമായ അസുഖങ്ങളാണ് ആദ്യ സ്ഥാനത്ത് നിൽക്കുന്നത്. 15 ശതമാനം മരണങ്ങൾ കാൻസർ മൂലമാണ്. മൂന്ന് ശതമാനം വീതവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പ്രമേഹവും മരണങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related News