കുവൈത്തിലേക്ക് രണ്ട് മില്യൺ ദിനാറിന്റെ മയക്കുമരുന്ന് ക‌ടത്താൻ ശ്രമിച്ച എട്ട് പേർ പിടിയിൽ

  • 06/12/2023



കുവൈത്ത് സിറ്റി: രാജ്യത്തേക്ക് വൻ തോതിൽ മയക്കുമരുന്ന് ക‌ടത്താൻ ശ്രമിച്ച എട്ട് പേർ പിടിയിൽ. 100 കിലോയോളം വരുന്ന ഷാബു എന്ന മയക്കുമരുന്ന് കടത്താനുള്ള ശ്രമമാണ്  കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്‌ട്രേഷൻ തകർത്തത്. കടൽ വഴിയാണ് ഇത് രാജ്യത്തേക്ക് കൊണ്ടു വന്നത്. അതിന്റെ വിപണി മൂല്യം രണ്ട് മില്യൺ കുവൈത്തി ദിനാർ ആണ്. കുവൈത്തിൽ വൻതോതിൽ മയക്കുമരുന്നുമായി എത്തിയ കപ്പലിനെ കുറിച്ച് വിവരം ആഭ്യന്തര മന്ത്രാലയത്തിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ആവശ്യമായ നിയമപരമായ അനുമതി നേടിയ ശേഷം പ്രത്യേക സംഘം നിയോ​ഗിച്ച് കപ്പലിന്റെ ലൊക്കേഷൻ കണ്ടെത്തുകയായിരുന്നു. ഏഷ്യൻ പൗരന്മാരായ ഏഴ് പേരാണ് പി‌ടിയിലായിട്ടുള്ളത്. കപ്പലിൽ നടത്തിയ പരിശോധനയിൽ ഷാബു അടങ്ങിയ ആറ് ജാറുകളും പിടിച്ചെടുത്തു.

Related News