സ്വകാര്യ സ്‌കൂൾ ഫീസ് സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ച് വിദ്യാഭ്യാസ മന്ത്രി; പാലിച്ചില്ലെങ്കിൽ സ്കൂളുകൾക്ക് പിഴ

  • 06/12/2023



കുവൈത്ത് സിറ്റി: സ്വകാര്യ സ്‌കൂൾ ഫീസ് സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ച് വിദ്യാഭ്യാസ മന്ത്രി ഡോ. അദേൽ അൽ മന. സ്വകാര്യ സ്കൂളുകൾക്കുള്ള ട്യൂഷൻ ഫീസ് സംബന്ധിച്ച് പുറപ്പെടുവിച്ച മന്ത്രിതല പ്രമേയം നമ്പർ 10/2018 ന്റെയും ഫീസ് സംബന്ധിച്ച് പുറപ്പെടുവിച്ച മന്ത്രിതല പ്രമേയം നമ്പർ 61/2020 ന്റെയും വ്യവസ്ഥകളുടെ തുടർച്ചയായിട്ടാണ് പുതിയ തീരുമാനം. ഈ തീരുമാനങ്ങൾ ലംഘിക്കുന്നതായി തെളിയിക്കപ്പെട്ട സ്‌കൂളുകൾക്ക് ഉചിതമായ പിഴകൾ ചുമത്താൻ വിദ്യാഭ്യാസ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിക്ക് അൽ മന അധികാരം നൽകി. ഈ തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

Related News