കുവൈത്തിൽ ഈച്ച ശല്യം അതിരൂക്ഷമാകുന്നുവെന്ന് പരാതി

  • 06/12/2023

 

കുവൈത്ത് സിറ്റി: രാജ്യത്ത് ഈച്ച ശല്യം അതിരൂക്ഷമാകുന്നു. ജനങ്ങൾ ഈച്ച ശല്യം കാരണം ബുദ്ധിമുട്ടിലായ അവസ്ഥയാണ്. ദൈനംദിന ജീവിതത്തെ തടസപ്പെടുത്തുന്നതിനൊപ്പം ആരോഗ്യപരമായ അപകടസാധ്യതകളെക്കുറിച്ചുള്ള ആശങ്കകൾ ഈ പ്രശ്നം ഉയർത്തുന്നുണ്ട്. ഈച്ച ശല്യത്തിന് പിന്നിലെ കാരണങ്ങൾ മനസിലാക്കാനും വീടുകളിലും പൊതുജനാരോഗ്യത്തിലും അതിന്റെ ആഘാതം കുറയ്ക്കുന്നതിനുമുള്ള നിർണായക മുൻകരുതലുകൾ നടപ്പിലാക്കാനും കൂട്ടായ ശ്രമം ആവശ്യമാണ്.

കുവൈത്തിൽ ഈച്ചകളുടെ വ്യാപനം വർധിച്ചതിന് നിരവധി കാരണങ്ങളുണ്ട്. മേഖലയിലെ അനുകൂലമായ താപനില, ഈച്ചകളുടെ ദ്രുത പുനരുൽപാദനത്തിന് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത്, അനുചിതമായ മാലിന്യ നിർമാർജന രീതികൾ പ്രത്യേകിച്ച് പാർപ്പിട പ്രദേശങ്ങളിൽ ഇത് വർധിക്കുന്ന അവസ്ഥ എന്നിങ്ങനെയുള്ള വിഷയങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജൈവവസ്തുക്കളുടെയും ഭക്ഷണാവശിഷ്ടങ്ങളുടെയും ശേഖരണം ഒരു പ്രജനന കേന്ദ്രമായി മാറുന്നതാണ് നിലവിലെ ഏറ്റവും വലിയ പ്രതിസന്ധി.

Related News