അനുമതിയില്ലാതെ കാം നൈറ്റ് മരുന്ന് വിദേശത്ത് നിന്ന് കൊണ്ട് വരുന്നത് ശിക്ഷാർഹം

  • 06/12/2023


കുവൈത്ത് സിറ്റി: സോപിക്ലോൺ എന്ന പദാർത്ഥത്തിന്റെ വ്യാപാര നാമങ്ങളിലൊന്നായി കാം നൈറ്റ് എന്ന മരുന്ന് കണക്കാക്കപ്പെടുന്നുവെന്ന് പബ്ലിക്ക് പ്രോസിക്യൂഷൻ. ആരോഗ്യമന്ത്രിയുടെ തീരുമാനത്തെ അടിസ്ഥാനമാക്കി 1987-ലെ ആന്റി സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമ നമ്പർ (48) ന്റെ പട്ടിക നമ്പർ (4) ൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ കുറിപ്പടി ഇല്ലാതെ വിദേശത്ത് നിന്ന് കാം നൈറ്റ് എന്ന മരുന്ന് കൊണ്ടുവരുന്നത് നിയമപ്രകാരം ശിക്ഷാർഹമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. മരുന്നിന്റെ കുറിപ്പടി മറ്റുള്ളവർക്ക് കൈമാറ്റം ചെയ്യുന്നതിനോ വിദേശത്ത് നിന്ന് കൊണ്ടുവരുന്നതിനോ അനുമതിയില്ലെന്ന് പബ്ലിക്ക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Related News