അമീറിനെ ഇന്ത്യൻ സമൂഹത്തിന്റെ അഭിനന്ദനം അറിയിച്ച് ഇന്ത്യൻ സ്ഥാനപതി

  • 23/12/2023



കുവൈത്ത് സിറ്റി: കുവൈത്തിന്റെ പുതിയ അമീറായി അധികാരമേറ്റ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ അഭിനന്ദിച്ച് ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക. ഇന്ത്യൻ എംബസിയുടെയും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെയും ആശംസകൾ അദ്ദേഹം നേർന്നു. അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ കുവൈത്ത് കൂടുതൽ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും അതിവേഗം കുതിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ആദർശ് സ്വൈക പറഞ്ഞു. ഇന്ത്യ - കുവൈത്ത് ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങൾ കൈവരിക്കുന്നത് തുടരുമെന്ന് അംബാസഡർ കൂട്ടിച്ചേർത്തു.

Related News