റെസിഡൻസി അപേക്ഷയിൽ വ്യാജരേഖ ചമച്ചതിനും കൈക്കൂലി വാങ്ങിയതിനും കുവൈത്തിൽ പ്രവാസിക്ക് ശിക്ഷ

  • 23/12/2023


കുവൈത്ത് സിറ്റി: ജുഡീഷ്യൽ വിധികളിൽ കൃത്രിമം കാണിച്ചതിനും പ്രതികളെ വിട്ടയക്കുന്നതിന് തെറ്റായ വിവരങ്ങൾ നൽകിയതിനും നീതിന്യായ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഒരു ഈജിപ്ഷ്യൻ ജീവനക്കാരന് ശിക്ഷ വിധിച്ചു. പ്രവാസിയെ അഞ്ച് വർഷം തടവ് ശിക്ഷയ്ക്കാണ് കൗൺസിലർ നാസർ സലേം അൽ ഹെയ്ദിന്റെ നേതൃത്വത്തിലുള്ള അപ്പീൽ കോടതി ശിക്ഷിച്ചത്. കൈക്കൂലിക്ക് പകരമായി അവർക്ക് അനുകൂലമായി കാര്യങ്ങൾ ചെയ്തു കൊടുത്തുവെന്നാണ് കോടതിയുടെ കണ്ടെത്തൽ.

Related News