കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയ്ക്ക് സമീപം പക്ഷികൾ, വീമാനങ്ങൾ വൈകി

  • 23/12/2023


കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ വീണ്ടും ട്രാക്കിലായതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ശനിയാഴ്ച വിമാനങ്ങൾ വരുന്നതും പുറപ്പെടുന്നതും വൈകിയിരുന്നു. വിമാനത്താവള റൺവേയ്ക്ക് സമീപം പക്ഷികൾ കൂട്ടം കൂടിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് റൺവേ താത്കാലികമായി അടച്ചതെന്ന് സിവിൽ ഏവിയേഷന്റെ ഔദ്യോഗിക വക്താവ് അബ്ദുള്ള അൽ റാജ്ഹി പറഞ്ഞു.

വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആഗോളതലത്തിൽ പിന്തുടരുന്ന സുരക്ഷാ നടപടിക്രമങ്ങൾക്കനുസൃതമായാണ് നടപടികൾ സ്വീകരിച്ചത്. യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകി പക്ഷി സാന്നിധ്യം നിയന്ത്രിക്കുന്നതിന് അന്താരാഷ്ട്ര എയർ സേഫ്റ്റി പ്രോട്ടോക്കോളുകൾ കർശനമായി പാലിച്ചിട്ടുണ്ടെന്ന് സിവിൽ ഏവിയേഷനിൽ എയർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറുടെ ചുമതല കൂടി വഹിക്കുന്ന അബ്ദുള്ള അൽ റാജ്ഹി വ്യക്തമാക്കി.

Related News