കുവൈത്തിൽ പുതുവർഷത്തിൽ ജനിച്ചത് 27 കുഞ്ഞുങ്ങൾ, രണ്ടാമത്തെ കുഞ്ഞ് പ്രവാസി

  • 04/01/2024

  

കുവൈത്ത് സിറ്റി: സർക്കാർ ആശുപത്രികളിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിൽ 13 കുവൈത്തികൾ ഉൾപ്പെടെ ഈ വർഷത്തിന്റെ ആദ്യ ദിനത്തിൽ ആകെ 27 ജനനങ്ങളുണ്ടായെന്ന് കണക്കുകൾ. ജാബർ അൽ അഹമ്മദ് ആശുപത്രിയിൽ പുലർച്ചെ 12.01ന് ഒരു ആൺകുട്ടി ജനിച്ചതും ഇതിൽ ഉൾപ്പെടുന്നുണ്ട്. രണ്ടാമത്തെ കുഞ്ഞ് പുലർച്ചെ 1:08 ന് ഫർവാനിയ ഹോസ്പിറ്റലിൽ ജനിച്ച ഈജിപ്ഷ്യൻ ആണ്. മൂന്നാമത്തേത് ജാബർ അൽ അഹമ്മദ് ഹോസ്പിറ്റലിൽ ജനിച്ച കുവൈത്തിയാണ്. 

നാലാമത്തേത് അൽ അദാൻ ആശുപത്രിയിൽ 2:04 ന് ജനിച്ച കുവൈത്തിയാണ്. അഞ്ചാമത്തേത് ജഹ്‌റ ഹോസ്പിറ്റലിൽ പുലർച്ചെ 2:17 ന് ജനിച്ച ബിദൂൻ  പൗരത്വമുള്ള പെൺകുട്ടിയും ആറാമത് മെറ്റേണിറ്റി ഹോസ്പിറ്റലിൽ പുലർച്ചെ 2:25 ന് ജനിച്ച സിറിയൻ പെൺകുഞ്ഞുമാണ്. സിസേറിയനിലൂടെ  രണ്ട് സെറ്റ് ഇരട്ടകളുടെ ജനനത്തിനും അദാൻ ഹോസ്പിറ്റൽ സാക്ഷ്യം വഹിച്ചു. ആദ്യത്തേത് കുവൈത്തി പെൺകുഞ്ഞുങ്ങൾ രാവിലെ 6:22 നും രണ്ടാമത്തേത് കുവൈത്തി ആൺകുഞ്ഞുങ്ങൾ 8:44 നും ജനിച്ചു.

Related News