ഇന്തോനേഷ്യയിൽ നിന്ന് കുവൈത്തിലേക്ക് ​ഗാർഹിക തൊഴിലാളികളെ കൊണ്ട് വരില്ല; കാരണം ?

  • 05/01/2024



കുവൈത്ത് സിറ്റി: ഇന്തോനേഷ്യയും കുവൈത്തും തമ്മിലുള്ള തൊഴിൽ മേഖലകളിലെ സഹകരണം നല്ല രീതിയിൽ മെച്ചപ്പെടുന്നുണ്ടെന്ന് രാജ്യത്തെ ഇന്തോനേഷ്യൻ അംബാസഡർ ലെന മരിയാന സ്ഥിരീകരിച്ചു. സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്നതിനായി ഇന്തോനേഷ്യൻ നഴ്സിംഗ് പ്രൊഫഷണലുകളിൽ നിന്നുള്ള ഹെൽത്ത് കെയർ സ്പെഷ്യലിസ്റ്റുകളെ നിയമിക്കുന്നതിനുള്ള ചർച്ചകളും സാങ്കേതിക ക്രമീകരണങ്ങളും കുവൈത്ത് സർക്കാരുമായി ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണെന്നും മരിയാന വ്യക്തമാക്കി.

അതേസമയം, ഇന്തോനേഷ്യയിൽ നിന്ന് കുവൈത്തിലേക്ക് ​ഗാർഹിക തൊഴിലാളികളെ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്ന് അംബാസഡർ സ്ഥികീകരിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ ഔദ്യോഗിക മേഖലകളിൽ വൈദഗ്ധ്യമുള്ള ഇന്തോനേഷ്യൻ തൊഴിലാളികളുടെ തൊഴിൽ വർധിപ്പിക്കുന്നതിന് ഇന്തോനേഷ്യൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഹോസ്പിറ്റാലിറ്റി സേവനങ്ങൾ, നഴ്സിംഗ്, ഓയിൽ ആൻഡ് ഗ്യാസ്, നിർമ്മാണം, നിർമ്മാണം, വിദ്യാഭ്യാസം, ഓട്ടോമൊബൈൽ മേഖലകളിലേക്ക് തൊഴിലാളികളെ എത്തിക്കാൻ താത്പര്യപ്പെടുന്നതെന്നും മരിയാന പറഞ്ഞു.

Related News