ദേശീയദിനാഘോഷം; 912 തടവുകാര്‍ക്ക് മാപ്പ് നൽകാൻ കുവൈത്ത്

  • 23/02/2024



കുവൈത്ത് സിറ്റി: അമീറിന്‍റെ ഉന്നത നിർദ്ദേശങ്ങൾ നടപ്പിലാക്കിക്കൊണ്ട്, 2024 ലെ അമീരി ഡിക്രി നമ്പർ (25) ൽ ഉൾപ്പെടുത്തിയിട്ടുള്ള 912 തടവുകാര്‍ക്ക് മാപ്പ് നൽകാൻ കുവൈത്ത്. അറുപത്തിമൂന്നാം ദേശീയ ദിനത്തോടനുബന്ധിച്ച് 2024 ലെ എമിരി ഡിക്രി നമ്പർ (25) ൽ ഉൾപ്പെടുത്തിയ ഉടനടി മോചിതരായ  214 തടവുകാര്‍  ഉള്‍പ്പെടെയാണഇത്. ബാക്കിയുള്ള തടവുകാർക്ക് ശിക്ഷയിൽ ഇളവുകളും പിഴ, ജാമ്യം, ജുഡീഷ്യൽ നാടുകടത്തൽ എന്നിവയിൽ നിന്ന് ഒഴിവാക്കലും  അനുവദിച്ചിട്ടുണ്ട്. അമീരി ദിവാനും പബ്ലിക് പ്രോസിക്യൂഷനും ആഭ്യന്തര മന്ത്രാലയവും തമ്മിൽ നടന്ന ഫലപ്രദവും ക്രിയാത്മകവുമായ സഹകരണത്തിനും ഏകോപനത്തിനും ശേഷമാണ്  നല്ല പെരുമാറ്റം പുലര്‍ത്തിയ തടവുകാരെ മോചിപ്പിക്കുന്നത് വേഗത്തിൽ പൂർത്തിയാക്കുന്നത്.

Related News