അപ്രതീക്ഷിത ഉള്ളി ക്ഷാമം നേരിട്ട് കുവൈത്ത്; പ്രവാസികൾ നേരിടുന്നത് വലിയ പ്രതിസന്ധി

  • 23/02/2024



കുവൈത്ത് സിറ്റി: അപ്രതീക്ഷിത ഉള്ളി ക്ഷാമം നേരിട്ട് കുവൈത്ത്. ഈ പ്രതിസന്ധി ഉള്ളി വില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. പുതുവത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഈ പ്രശ്നങ്ങള്‍ക്ക് തുടക്കമായിരുന്നു. കുവൈത്തിൽ താമസിക്കുന്ന നിരവധി ഏഷ്യൻ പ്രവാസികളെ ഈ സാഹചര്യം ബാധിച്ചിട്ടുണ്ട്. കാരണം ഉള്ളിക്ക് അവരുടെ ഭക്ഷണവിഭവങ്ങളിൽ നിർണായക സ്ഥാനമാണുള്ളത്. വിളകളെ പ്രതികൂല കാലാവസ്ഥ ബാധിക്കുന്നതിനാൽ ഇന്ത്യയെപ്പോലുള്ള പ്രധാന കയറ്റുമതിക്കാർ ഉള്ളി കയറ്റുമതി നിരോധിച്ചിരിക്കുകയാണ്.

ലളിതമായ ഭക്ഷണം മുതൽ ഇറച്ചി വിഭവങ്ങൾ, ബിരിയാണി വരെ ഉണ്ടാക്കുന്നതിന് ഏഷ്യൻ പ്രവാസികള്‍ ഉള്ളി ഉപയോഗിക്കുന്നുണ്ട്. ഉള്ളി വിലയിലെ പെട്ടെന്നുള്ള വർധന പ്രവാസികൾക്ക്, പ്രത്യേകിച്ച് ദൈനംദിന ഭക്ഷണത്തിന് ഉള്ളിയെ വൻതോതിൽ ആശ്രയിക്കുന്ന താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്ക് ഭാരമായിട്ടുണ്ട്. ഉള്ളി ഇറക്കുമതി ചെയ്യുന്നതിനും ഉപഭോക്താക്കൾക്കുള്ള സാമ്പത്തിക ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിന് സബ്‌സിഡികൾ പരിഗണിക്കുന്നതിനും സർക്കാർ ബദൽ മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ്.

Related News