കൂടുതല്‍ കരുത്താര്‍ജിച്ച് കുവൈറ്റ് ദിനാര്‍

  • 24/02/2024



കുവൈത്ത് സിറ്റി: വിനിമയ നിരക്കില്‍ കരുത്താര്‍ജിച്ച് കുവൈത്തി ദിനാര്‍. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കുവൈത്ത് ചെറുതാണെങ്കിലും, കറൻസി വളരെ ശക്തമാണ്. കുവൈത്തിന്‍റെ അഞ്ചാമത്തെ ഭരണാധികാരിയായ ഷെയ്ഖ് അബ്‍ദുള്ള അൽ സബാഹ് ആണ് 'കുവൈത്ത് പിയാസ്ട്ര' എന്നറിയപ്പെടുന്ന ആദ്യത്തെ ദേശീയ കറൻസി അവതരിപ്പിച്ചത്. കുവൈത്ത് പിയാസ്ട്ര മൂന്ന് മാസവും ഏതാനും ദിവസങ്ങളും മാത്രമേ നിലനിന്നിരുന്നുള്ളൂ. 

ഇത് അപൂർവവും ചരിത്രപരമായി പ്രാധാന്യമുള്ളതുമായ നാണയമായി മാറി. മുന്നൂറു മുതൽ അറുനൂറ് വരെ ഔദ്യോഗിക കുവൈത്ത് പിയാസ്ട്രകള്‍ അക്കാലത്ത് വിതരണം ചെയ്യപ്പെട്ടിരുന്നു. ഒന്നിന് ഇന്ന് ഏകദേശം 9,000 കുവൈത്തി ദിനാര്‍ വിലയുണ്ട്. നിയമം നമ്പർ 41 1960ൽ ഷെയ്ഖ് ജാബർ അൽ സബാഹിന്‍റെ നേതൃത്വത്തിൽ ഒരു മോണിറ്ററി കൗൺസിൽ സ്ഥാപിച്ചു. അടുത്ത വർഷമാണ് കുവൈത്തി ദിനാർ അവതരിപ്പിച്ചത്.

Related News