പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പ്രത്യേക ക്ലിനിക്കുകൾ ആരംഭിക്കാൻ ആരോഗ്യ മന്ത്രാലയം

  • 27/03/2024



കുവൈത്ത് സിറ്റി: സർക്കാരിന്റെ100 ദിവസത്തെ കർമ്മ പദ്ധതിയിൽ വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സ്പെഷ്യലൈസ്ഡ് ക്ലിനിക്കുകൾ ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ പരിപാലന കാര്യങ്ങളുടെ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ഡോ. നാദിയ ജുമാ അറിയിച്ചു. പ്രിവൻ്റീവ് ഹെൽത്ത്, ഓറൽ, ഡെൻ്റൽ ഹെൽത്ത് എന്നിവയുൾപ്പെടെ ചില പുതിയ സ്പെഷ്യാലിറ്റികൾ ഉൾപ്പെടുത്തി ഫഹാഹീൽ ഹെൽത്ത് സെൻ്റർ ആരംഭിക്കാൻ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

വെസ്റ്റ് മുബാറക് അൽ കബീർ, ഫർവാനിയ മേഖലകളിൽ സൈക്യാട്രി ക്ലിനിക്കുകളും ഉൾപ്പെടുത്തി കൊണ്ട് സ്പെഷ്യലൈസ്ഡ് ക്ലിനിക്കുകൾ വിപുലീകരിക്കാനുള്ള മന്ത്രാലയത്തിൻ്റെ താൽപ്പര്യവും അവർ എടുത്തുപറഞ്ഞു. ചില ആരോഗ്യ കേന്ദ്രങ്ങളിൽ, പ്രത്യേകിച്ച് അദാൻ, സാദീഖ് ഹെൽത്ത് സെൻ്ററുകളിലെ പ്രവർത്തന സമയത്തെ കുറിച്ചും ഡോ. നാദിയ വിശദീകരിച്ചു. അദാൻ ഹെൽത്ത് സെൻ്റർ രാവിലെ 12 വരെയും സാദീഖ് ഹെൽത്ത് സെൻ്റർ രാത്രി 9:00 വരെയും പ്രവർത്തിക്കുമെന്ന് മന്ത്രാലയം വിശദീകരിച്ചു.

Related News