ഇൻറീരിയർ ഹോസ്പിറ്റാലിറ്റി കേസിൽ പ്രവാസിയുടെ ശിക്ഷയിൽ ഇളവ്

  • 05/04/2024



കുവൈത്ത് സിറ്റി: ഇൻറീരിയർ ഹോസ്പിറ്റാലിറ്റി കേസിൽ പ്രവാസിയായ പ്രതിയുടെ തടവ് ശിക്ഷ 30 വർഷത്തിൽ നിന്ന് 15 വർഷമായി കുറച്ച് അപ്പീൽ കോടതി. കൂടാതെ, ഒരു കുവൈത്ത് വ്യവസായി ഉൾപ്പെടെ മറ്റ് മൂന്ന് പ്രതികളുടെ തടവ് ശിക്ഷ 10 വർഷം വീതം എന്ന വിധി കൗൺസിലർ നാസർ സലേം അൽ ഹെയ്ദിൻ്റെ നേതൃത്വത്തിലുള്ള അപ്പീൽ കോടതി ശരിവച്ചു. കള്ളപ്പണം വെളുപ്പിക്കുന്നതിനും സംഘടിത പ്രവർത്തനങ്ങളിലൂടെ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് 36 മില്യൺ ദിനാർ തട്ടിയെടുത്തതിനുമാണ് പബ്ലിക് പ്രോസിക്യൂഷൻ പ്രതികൾക്കെതിരെ കുറ്റം ചുമത്തിയത്.

വ്യാജ ഇൻവോയ്‌സുകൾ ഉണ്ടാക്കുക, ഇലക്ട്രിക്കൽ കമ്പനികൾ, സമ്മാനങ്ങൾ, ഹോട്ടലുകൾ എന്നിവ ഉപയോഗിച്ച് മറ്റ് ബാങ്ക് അക്കൗണ്ടുകളിലെ കള്ളപ്പണം വെളുപ്പിക്കുക തുടങ്ങിയ കേസുകളാണ് പ്രതികൾക്കെതിരെയുള്ളത്. ക്രിമിനൽ കോടതി ഒരു പ്രതിക്ക് 30 വർഷവും ബാക്കിയുള്ള പ്രതികൾക്ക് 10 വർഷം വീതവും പിഴയും 76 മില്യൺ ദിനാറിൽ കൂടുതലുള്ള തുക തിരികെ നൽകണമെന്നുമുള്ള വിധിയാണ് പുറപ്പെടുവിച്ചിരുന്നത്.  ഒരു പ്രതിയുടെ ശിക്ഷയിൽ മാറ്റം വരുത്തുമ്പോൾ മറ്റുള്ളവർക്കുള്ള ശിക്ഷകൾ അപ്പീൽ കോടതി ശരിവെച്ചിട്ടുണ്ട്.

Related News