അക്കാദമിക് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിൽ 40,000 ജീവനക്കാർ പരാജയപ്പെട്ടു; നടപടിയെടുക്കാൻ വിദ്യാഭ്യാസ മന്ത്രാലയം

  • 13/05/2024


കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ എല്ലാ മേഖലകളിലുമായി ഏകദേശം 40,000 ജീവനക്കാർ അവരുടെ വിദ്യാഭ്യാസ യോഗ്യതകൾ വ്യക്തമാക്കുന്ന സർട്ടിഫിക്കേറ്റുകൾ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടതായി കണക്കുകൾ. വിദ്യാഭ്യാസ സർട്ടിഫിക്കേറ്റുകളു‌ടെ സൂക്ഷ്മ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. 2000 ജനുവരി ഒന്ന് മുതൽ ഹൈസ്കൂളിനപ്പുറം യോഗ്യത നേടിയ എല്ലാ മന്ത്രാലയ ജീവനക്കാരും അവരു‌ടെ വിദ്യാഭ്യാസ രേഖകൾ സമർപ്പിക്കണമെന്ന് സിവിൽ സർവീസ് കമ്മീഷൻ കഴിഞ്ഞ ഫെബ്രുവരിയിലാണ് നിർദേശിച്ചത്.

പ്രവാസികളും പൗരന്മാരും അടക്കം എല്ലാവർക്കും ഇത് ബാധകമാണ്. സർട്ടിഫിക്കറ്റുകളുടെ സൂക്ഷ്മപരിശോധനയെ ചുറ്റിപ്പറ്റിയുള്ള ആശങ്കകളും യോഗ്യതകൾ തെറ്റാണെന്ന് കണ്ടെത്തിയവർക്ക് പ്രത്യാഘാതങ്ങളും ഉണ്ടാകാനുള്ള സാധ്യതയും മന്ത്രാലയ ജീവനക്കാർക്കിടയിലെ രാജികൾ വർധിപ്പിച്ചിരുന്നു. വ്യവസ്ഥകൾ പാലിക്കാത്ത വ്യക്തികൾക്കെതിരെ സിവിൽ സർവീസ് കമ്മീഷനുമായി സഹകരിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ മന്ത്രാലയം തയാറെടുക്കുകയാണ്.

Related News