മൂന്ന് വര്‍ഷം; രജിസ്റ്റര്‍ ചെയ്തത് വൈദ്യുത കേബിൾ മോഷണക്കേസുകളുകളുടെ എണ്ണം പുറത്ത്

  • 28/04/2024


കുവൈത്ത് സിറ്റി: കുവൈത്തിന്റെ വടക്കൻ മേഖലയിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് വൈദ്യുത കേബിളുകൾ മോഷണം പോയതിന്‍റെ 66 കേസുകൾ. സമീപ കാലത്ത് നടന്ന മോഷണത്തില്‍ ഏഷ്യൻ പൗരന്മാരെ പിടികൂടി പ്രോസിക്യൂഷന് റഫർ ചെയ്തിരുന്നു. ഇത് വൈദ്യുതി-ജല മന്ത്രാലയത്തിന്‍റെ കേബിളുകള്‍ ആയിരുന്നില്ല. മാൻഹോളുകൾക്കുള്ളിൽ കേബിളുകൾ മന്ത്രാലയത്തിന്‍റേത് അല്ല. ഇത്തരം മോഷണങ്ങൾ കുറയ്ക്കുന്നതിന് മന്ത്രാലയം നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സമീപ വർഷങ്ങളിൽ അവ കുറഞ്ഞിട്ടുണ്ടെന്നം വൃത്തങ്ങള്‍ പറഞ്ഞു.

മന്ത്രാലയവുമായി ബന്ധപ്പെട്ട ലൈനുകളുള്ള വിവിധ റോഡുകളിൽ എമർജൻസി ടീമുകൾ നടത്തിയ ക്യാമ്പയിനുകളും ഇതില്‍ ഉള്‍പ്പെടുന്നു. മരത്തൂണുകളിലെ വൈദ്യുത ലൈനുകൾ മോഷണം പോയത് മന്ത്രാലയത്തിനെ ബുദ്ധിമുട്ടിച്ചിരുന്നു. എന്നാൽ ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് ഈ മോഷണങ്ങൾ അവസാനിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചിരുന്നു. സ്പെഷ്യലൈസ്ഡ് ടീമുകൾ വഴി 24 മണിക്കൂറും ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രാലയവുമായി ഏകോപനം നടത്തുന്നുണ്ടെന്നും വൃത്തങ്ങള്‍ പറഞ്ഞു.

Related News